Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നവരാത്രി ആഘോഷത്തില്‍ പൂജിക്കുന്നത് ഈ മൂന്ന് ദൈവങ്ങളെ

നവരാത്രി ആഘോഷത്തില്‍ പൂജിക്കുന്നത് ഈ മൂന്ന് ദൈവങ്ങളെ

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (12:34 IST)
നവരാത്രി നാളുകളെ ധന്യമാക്കി ഇന്ന് മഹാനവമി. കേരളത്തിലെ എല്ലാ ദേവീക്ഷേത്രങ്ങളിലും ദര്‍ശനത്തിനായി വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. മഹാനവമിയോട് അനുബന്ധിച്ച് എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും നടക്കുന്നുണ്ട്. മലയാളികള്‍ക്ക് നവരാത്രി കാലമെന്നാല്‍ വിദ്യയുടെ ഉത്സവമാണ്.
 
ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള് നല്കുന്നത്. മഹിഷാസുരന്, ശുഭനിശുംഭന്മാര്, മുണ്ഡാസുരന്‍, ചണ്ഡാസുരന്, ധൂമ്രലോചനന്, രക്തബീജന്‍ എന്നീ അസുരന്മാരെ നിഗ്രഹിക്കാനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവുമാണ് നവരാത്രി ആഘോഷത്തിന് കാരണം.
 
കേരളത്തിലെ നവരാത്രിയാഘോഷത്തില്‍ പ്രാധാന്യമുള്ളത് അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ്. ഈ ദിവസങ്ങള്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയുമാണ് പൂജിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സരസ്വതീപൂജ നടത്തുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം