Webdunia - Bharat's app for daily news and videos

Install App

സഹോദരനെ രക്ഷിക്കാന്‍ അക്രമികള്‍ക്ക് നേരെ യുവതി തോക്ക് ചൂണ്ടി; പിന്നെ സംഭവിച്ചത് ഇങ്ങനെ !

തട്ടമിട്ട ഈ സുന്ദരിയാണ് അത്... അക്രമികള്‍ക്ക് മുന്നില്‍ പതറാതെ തോക്കു ചൂണ്ടിയവള്‍ !

Webdunia
തിങ്കള്‍, 29 മെയ് 2017 (17:42 IST)
ഭര്‍തൃസഹോദരനെ തട്ടിക്കൊണ്ടി പോയി ഭീഷണി. കാര്‍ ഡ്രൈവറായ 21കാരനെ ഓട്ടം വിളിച്ച് ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു. വിട്ടുതരണമെങ്കില്‍ പണം നല്‍കണമെന്നായിരുന്നു വീട്ടുകാര്‍ക്ക് കൊള്ളക്കാര്‍ സന്ദേശം നല്‍കിയത്. എന്നാല്‍ ഐഷ ഫലഖ് മറ്റൊന്നുമാലോചിച്ചില്ല. തോക്കെടുത്ത് പുറപ്പെട്ടു. ഐഷയുടെ ഭര്‍തൃസഹോദരന്‍ ആസിഫ് ഫലഖിനെയാണ് ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടു പോയത്.  
 
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊള്ളക്കാര്‍ ശാസ്ത്രി നഗര്‍ സന്ദര്‍ശിക്കണമെന്ന് പറഞ്ഞാണ് ടാക്‌സി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തിരുന്നത്. പത്ത് മണിയോടെ ശാസ്ത്രിനഗറിലെത്തിയെങ്കിലും ഇവര്‍ കാറില്‍ നിന്ന് ഇറങ്ങിയില്ല. മറ്റൊരിടത്തേക്ക് വിടണമെന്ന് വാശിപിടിച്ചു. എന്നാല്‍ ആസിഫ് തയ്യാറായില്ല. തുടര്‍ന്ന് ബലം പ്രയോഗിച്ച് ഇയാളെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
 
25000 രൂപ തന്നാല്‍ ആസിഫിനെയും കാറും വിട്ടുതരാമെന്നായിരുന്ന് ആസിഫിന്റെ സഹോദരന്‍ ഫലഖ് ഷേര്‍ ആലമിനെ അവര്‍ ഫോണ്‍ വിളിച്ച് പറഞ്ഞു. സന്ദേശം വന്നയുടനെ പൊലീസില്‍ അറിയിച്ചിരുന്നു. എന്നാല്‍ കൊള്ളക്കാര്‍ പണവുമായി എത്താന്‍ പറഞ്ഞ സ്ഥലത്ത്  ഐഷയും ഭര്‍ത്താവും എത്തുകയും കൈയില്‍ ഉണ്ടായിരുന്ന തോക്കു ഉപയോഗിച്ച് വെടിവെച്ചു. കൊള്ളക്കാരില്‍ ഒരാളുടെ അരക്കെട്ടിനും മറ്റൊരാളുടെ കാലിനും വെടിയേറ്റു. തുടര്‍ന്ന് പൊലീസ് എത്തുകയും പ്രതികളെ അറസ്റ്റുചെയുകയുമായിരുന്നു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments