Webdunia - Bharat's app for daily news and videos

Install App

രാജസ്ഥാനിൽ കൂട്ടമാനഭംഗത്തിന് ഇരയായത് മലയാളി യുവതി; ആറ് പേര്‍ അറസ്റ്റില്‍

രാ​ജ​സ്ഥാ​നി​ൽ 23 പേ​ർ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത് മ​ല​യാ​ളി യു​വ​തി​യെ

Webdunia
വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (19:21 IST)
രാജസ്ഥാനിലെ ബിക്കാനീറില്‍ 23 പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച യുവതിയുടെ മാതാപിതാക്കള്‍ മലയാളികളാണെന്ന് രാജസ്ഥാന്‍ പൊലീസ്. പെണ്‍കുട്ടി ജനിച്ചുവളര്‍ന്നത് ഡല്‍ഹിയിലാണെങ്കിലും അവരുടെ മാതാപിതാക്കള്‍ കേരളീയരാണെന്ന് ബിക്കാനീര്‍ എസ്പി എസ്.എസ്. ഗോദരയാണ് അറിയിച്ചത്. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
 
ഡല്‍ഹി സ്വദേശിയായ ഭര്‍ത്താവിനോടൊപ്പം വളക്കച്ചവടമാണ് ഇവരുടെ തൊഴിലെന്നും എസ്പി വ്യക്തമാക്കി. യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കുകയും ചെയ്തു.  കഴിഞ്ഞ സെപ്റ്റംബർ 25നാണ് കണ്ടാലറിയാവുന്ന രണ്ടുപേർ ചേർന്ന് യുവതിയെ രാജസ്ഥാനിലേയ്ക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. 
 
കാറില്‍ വന്ന രണ്ടുപേര്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞു തന്നെ ക്ഷണിച്ചെന്നും എന്നാല്‍ താന്‍ അതു നിരസിച്ചപ്പോള്‍ അവരുടെ മട്ടുമാറിയെന്നും തുടര്‍ന്ന് തന്നെ ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നുവെന്നും യുവതി പറഞ്ഞു. 
 
ഇരുവരും ചേര്‍ന്ന് ഓടുന്ന വാഹനത്തില്‍ വച്ചാണ് തന്നെ മാനഭംഗപ്പെടുത്തിയത്. ഇതു മണിക്കൂറുകളോളം തുടര്‍ന്നു. അതിനുശേഷം വേറെ ആറു പേരെ അവര്‍ വിളിച്ചുവരുത്തി അവര്‍ക്കും തന്നെ കൈമാറിയതായി ജയ് നാരായണ്‍ വ്യാസ് കോളനി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. 
 
അതിനുശേഷം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ സബ്‌സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന പലാന ഗ്രാമത്തിലെത്തിച്ചു. അവിടെവച്ച് കൂടുതല്‍ പേര്‍ ചേര്‍ന്നു തന്നെ മാനഭംഗപ്പെടുത്തി. തുടര്‍ന്ന് സെപ്റ്റംബര്‍ 26നു പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയ സ്ഥലത്തെത്തിച്ച് തന്നെ അവിടെ ഉപേക്ഷിച്ചെന്നും പരാതിയില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments