Webdunia - Bharat's app for daily news and videos

Install App

മനുഷ്യന് പുല്ലുവില; ദേശീയ പാതയിൽ നിന്ന പശുവിനെ ഹോൺ മുഴക്കി മാറ്റാൻ ശ്രമിച്ച യുവാവിന്റെ കണ്ണ് അടിച്ച് പൊട്ടിച്ചു

നടുറോഡിൽ നിൽക്കുന്ന പശുവിനെ ഹോൺ അടിച്ച് മാറ്റാൻ നിക്കണ്ട, ഈ ചെറുപ്പക്കാരന് സംഭവിച്ചത് നോക്കൂ

Webdunia
ശനി, 29 ഏപ്രില്‍ 2017 (14:31 IST)
മനുഷ്യനേക്കാൾ പശുവിനേയും കാളയേയും സ്നേഹിക്കുന്നവരാണോ ബീഹാറിലും ഗുജറാത്തിലേയുമെന്ന് സംശയം തോന്നിപോകുന്നു അവിടെ നിന്നുമുള്ള വാർത്തകൾ കേ‌ൾക്കുമ്പോൾ. ദേശീയപാതയിൽ വഴിമുടക്കി നിന്നിരുന്ന പശുവിനെ ഹോൺ അടിച്ച് മാറ്റാൻ ശ്രമിച്ച യുവാവിന് നേരെ ക്രൂരമർദ്ദനം. ബീഹാറിലെ സഹർസാ ജില്ലയിലാണ് സംഭവം. 
 
ബീഹാര്‍ തലസ്ഥാനമായ പട്നയ്ക്ക് സമീപമുള്ള മൈന എന്ന ഗ്രാമത്തിലെ സോന്‍ബര്‍സ രാജ് പൊലീസ് സ്റ്റേഷന് സമീപം കഴിഞ്ഞ ദിവസമാണ് ഈ ക്രൂരമായ സംഭവം നടന്നത്. പിക്ക് അപ്പ് വാനിന്റെ ഡ്രൈവറായ ഗണേഷ് മണ്ഡല്‍ എന്ന യുവാവിന് നേരെ പശുവിന്റെ ഉടമസ്ഥൻ രാം ദുലര്‍ യാദവ് ആണ് ആക്രമണം നടത്തിയത്. 
 
യുവാവ് ഹോൺ മുഴക്കിയതോടെ പശു പേടിച്ച് വഴിയിൽ നിന്നും ഓടിപ്പോയി. മനഃപൂർവ്വം പശുവിനെ പേടിപ്പിക്കാൻ നോക്കിയെന്നാരോപിച്ചാണ് ഉടമസ്ഥൻ യുവാവിനെ തല്ലിയത്. മർദ്ദനത്തിൽ യുവാവിന്റെ ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരിയ്ക്കുകയാണ്. 
 
യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സോന്‍ബര്‍സ രാജ് പൊലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ താന്‍ ഗണേഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും, ഗണേഷിനെ മര്‍ദ്ദിച്ചു എന്ന പറയുന്ന സമയം താന്‍ തന്റെ പശുവിനെ കുളിപ്പിക്കുകയായിരുന്നു എന്നുമാണ് റാം ദുലര്‍ യാദവ് പൊലീസിന് നല്‍കിയ വിശിദീകരണം.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments