Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭീകരനെ കോടാലി കൊണ്ട് അടിച്ചു വീഴ്ത്തി, അയാളുടെ എകെ 47 പിടിച്ചെടുത്ത് വെടിയുതിര്‍ത്തു! - ഇവള്‍ കരുത്തിന്റെ പുതിയ മുഖം

വീട്ടില്‍ അതിക്രമിച്ച് കയറി പിതാവിനെ ആക്രമിക്കാന്‍ ശ്രമിച്ച ഭീകരന്മാരെ ഒറ്റക്ക് നേരിട്ട പെണ്‍കരുത്ത്!

ഭീകരനെ കോടാലി കൊണ്ട് അടിച്ചു വീഴ്ത്തി, അയാളുടെ എകെ 47 പിടിച്ചെടുത്ത് വെടിയുതിര്‍ത്തു! - ഇവള്‍ കരുത്തിന്റെ പുതിയ മുഖം
, വ്യാഴം, 3 ഓഗസ്റ്റ് 2017 (07:39 IST)
കശ്മീര്‍ എപ്പോഴും സംഘര്‍ഷാഭരിതമാണ്. ജവാന്മാര്‍ മാത്രമല്ല പലപ്പോഴും അവിടെയുള്ള ജനങ്ങളും ആക്രമണങ്ങളില്‍ പങ്കാളികള്‍ ആയിട്ടുണ്ട്. തീവ്രവാദികള്‍ക്ക് സഹായം ചെയ്തു കൊടുക്കുകയാണ് ജനങ്ങളുടെ പണിയെന്ന് ആരോപണങ്ങള്‍ ഉയരാറുണ്ട്. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ റുക്സാന കൌസര്‍ എന്ന പെണ്‍കുട്ടിയെ അറിയുന്നത് നല്ലതാണ്. 
 
റുക്സാന ഇന്ന് വെരുമൊരു പെണ്‍കുട്ടിയല്ല. കശ്മീരിന്റെ ധീര വനിത കൂടിയാണ്. തീവ്രവാദികള്‍ക്ക് മുന്നില്‍ പതറാതെ നിന്ന് സ്വന്തം പിതാവിന് വേണ്ടി പോരാടിയവള്‍. നിയന്ത്രണരേഖയില്‍ നിന്നും 30 മിറ്റര്‍ അകലെയുള്ള വീട്ടിലാണ് റുക്സാന താമസിക്കുന്നത്. 2009 സെപ്റ്റംബറില്‍ തോക്കുധാരികളായ മൂന്ന് തീവ്രവാദികള്‍ റുക്‌സാനയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭക്ഷണവും താമസിക്കാന്‍ സ്ഥലവും ആവശ്യപ്പെട്ടു. 
 
മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന റുക്സാന ഇവരെ കണ്ടതും കട്ടിലിനടിയില്‍ പതുങ്ങിയിരുന്നു. തീവ്രവാദികളുടെ ആവശ്യം നിഷേധിച്ച റുക്‌സാനയുടെ പിതാവിനെ തീവ്രവാദികള്‍ ആക്രമിക്കാനാരംഭിച്ചു. ഈ സമയം റുക്‌സാന സര്‍വ്വ ധൈര്യവും സംഭരിച്ച് ഒരു കോടാലിയുമെടുത്തു കൊണ്ട് തീവ്രവാദികള്‍ക്കു നേരെ പാഞ്ഞടുത്തു.
 
പിതാവിനെ ആക്രമിച്ച തീവ്രവാദിയുടെ തലയില്‍ കോടാലി കൊണ്ടടിച്ച് അയാളുടെ കയ്യിലുണ്ടായിരുന്ന എകെ 47 കയ്യിലെടുത്ത് ഭീകരനെ വധിച്ചു. അതിനു ശേഷം റുക്‌സാനയും സഹോദരനും മറ്റു രണ്ടു തീവ്രവാദികളുടെ നേരെ തോക്കു ചൂണ്ടി. അവര്‍ ജീവനും കൊണ്ട് ഓടി രക്ഷപെടുകയാണ് ചെയ്തത്. ഇക്കാര്യം അന്ന് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു.
 
എന്നാല്‍, ഇപ്പോള്‍ കശ്മീരിലെ ജനങ്ങള്‍ ഇന്ത്യയെ ഒറ്റുകൊടുക്കാനാണ് ശ്രമിക്കുന്നതെന്ന രീതിയില്‍ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്പോഴാണ് റുക്സാനയുറ്റെ കഥ വീണ്ടും ചര്‍ച്ചയാകുന്നത്. റുക്‌സാനയുടെ ധീരതക്ക് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ആ വര്‍ഷത്തെ ധീരതക്കുള്ള ദേശീയ പുരസ്‌കാരം റുക്‌സാനയെ തേടിയെത്തി. 2009 ല്‍ തന്നെ ത്ധാന്‍സി റാണി ധീരതാ പുരസ്‌കാരവും റുക്‌സാനക്കു ലഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദൃശ്യങ്ങള്‍ നശിപ്പിച്ചെന്ന് സംശയം; നടിയെ ആക്രമിച്ച കേസില്‍ ഒരു അഭിഭാഷകന്‍ കൂടി അറസ്റ്റില്‍