Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദൃശ്യങ്ങള്‍ നശിപ്പിച്ചെന്ന് സംശയം; നടിയെ ആക്രമിച്ച കേസില്‍ ഒരു അഭിഭാഷകന്‍ കൂടി അറസ്റ്റില്‍

ദൃശ്യങ്ങള്‍ നശിപ്പിച്ചെന്ന് സംശയം; നടിയെ ആക്രമിച്ച കേസില്‍ ഒരു അഭിഭാഷകന്‍ കൂടി അറസ്റ്റില്‍

ദൃശ്യങ്ങള്‍ നശിപ്പിച്ചെന്ന് സംശയം; നടിയെ ആക്രമിച്ച കേസില്‍ ഒരു അഭിഭാഷകന്‍ കൂടി അറസ്റ്റില്‍
കൊച്ചി , ബുധന്‍, 2 ഓഗസ്റ്റ് 2017 (20:14 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ഒരു അഭിഭാഷകനെ കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ അഡ്വ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ രാജു ജോസഫിനെ ഏല്‍പ്പിച്ചെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ കാറും പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ലു​വ പോ​ലീ​സ് ക്ല​ബി​ൽ രാ​ജു ജോ​സ​ഫി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഫോണും മെമ്മറി കാർഡും നശിപ്പിക്കാൻ കൊണ്ടു പോയത് ഈ കാറിലാണെന്നാണ് സൂചന. അതേസമയം തന്നെ ഇ​യാ​ളി​ൽ​നി​ന്നും ല​ഭി​ച്ച മെ​മ്മ​റി കാ​ര്‍​ഡ് പൊ​ലീ​സ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജുവിനെ വീണ്ടും ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിപ്പിച്ചത്.

ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് പൊലീസ് ആവശ്യപ്പെട്ട പ്രകാരം രാജു ജോസഫ് വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരായത്. കേ​സി​ല്‍ മൂ​ന്നാം​ത​വ​ണ​യാ​ണ് രാ​ജു ജോ​സ​ഫി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാര്‍ജയിലെ കല്‍ബയില്‍ നിന്ന് മകളുടെ വിവാഹം നടത്താന്‍ നാട്ടില്‍ പോയ മലയാളി മരിച്ചു