Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഫോണിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട 4 വാട്സാപ്പ് നമ്പറുകൾ

ഫോണിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട 4 വാട്സാപ്പ് നമ്പറുകൾ

അനു മുരളി

, വ്യാഴം, 30 ഏപ്രില്‍ 2020 (20:56 IST)
കൊവിഡ് 19 വ്യാപിക്കുന്ന ഈ സമയത്ത് വളരെ ഉപയോഗപ്രദമായ ചില നമ്പറുകൾ നമ്മൾ എപ്പോഴും മൊബൈലിൽ സൂക്ഷിക്കേണ്ടതുണ്ട്. നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില നമ്പറുകൾ ഏതൊക്കെയാണ് നോക്കാം. എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്ലിന്റെ സഹായത്തോടെ വനിതാ ശിശു വികസന വകുപ്പ് ആണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. 9400080292 എന്ന നമ്പറില്‍ പരാതികള്‍ അറിയിക്കാം.  
 
കൊറോണ വൈറസുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ വാട്സാപ്പ് ചാറ്റ്ബോട്ടിന്റെ നമ്പർ ആരോഗ്യ വകുപ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 9072220183 എന്ന നമ്പറിലാണ് ചാറ്റ്ബോട്ട് പ്രവര്‍ത്തിക്കുന്നത്. ഇത് വഴി കൊവിഡിനെ കുറിച്ചുള്ള പുതിയ വിവരങ്ങൾ കൃത്യമായി അറിയാം.  
 
കൊറോണ വൈറസ് പ്രതിരോധത്തിന് വേണ്ടി പുറത്തിറക്കിയ മറ്റൊരു ചാറ്റ്ബോട്ട് ആണ് 9321298773 എന്ന നമ്പറിൽ പ്രവർത്തിക്കുന്നത്. പൊതുജനങ്ങൾക്ക് കൊറോണയുമായി ബന്ധപ്പെട്ട തങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും ഈ നമ്പറിൽ ചോദിക്കാവുന്നതാണ്. നിലവിലെ അവസ്ഥയിൽ ശരിയായ വാർത്തകൾ പരിശോധിക്കാനായി ഇന്ത്യയിലെ പ്രമുഖ മീഡിയ കമ്പനികളിൽ ഒന്നായ ദി ക്വിന്റിന്റെ ഫാക്റ്റ് ചെക്ക് ചെയ്യാനുള്ള വാട്സാപ്പ് നമ്പര്‍ ആണ് +919643651818.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവാവുമായി പ്രണയം; 16കാരിയെ ചുട്ടുകൊന്നു, അമ്മയും അമ്മാവനും അറസ്റ്റിൽ