കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗൺ കാരണം നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ ആലോചിച്ച് ഇന്ത്യൻ റെയില്‍വെ. അടിയന്തര സ്വഭാവമുള്ള യാത്രകളാണ് റെയില്‍വെ വീണ്ടും തുടങ്ങാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുള്ളത്. അതേസമയം, ഈ സമയപരിധിക്കുള്ളിൽ യാത്ര ചെയ്യുന്നവരിൽ നിന്നും കൂടിയ തുകയായിരിക്കും ഈടാക്കുക.
ഈ ട്രെയിനുകള്‍ എണ്ണത്തില്‍ കുറവായിരിക്കുമെന്നുമാണ് വിവരം. ഇത്തരം സര്‍വീസുകള്‍ നടത്താനുള്ള ശുപാര്‍ശ റെയില്‍വേ മന്ത്രാലയത്തിന്റെ കൈയിലുണ്ട്. ഗ്രീന്‍ സോണുകളില്‍ മാത്രമാകും ആദ്യം ട്രെയിന്‍ ഓടിക്കുക. സ്ലീപര്‍ കോച്ചുകള്‍ മാത്രമായിരിക്കും ഈ ട്രെയിനുകളിലുണ്ടായിരിക്കുക.