Webdunia - Bharat's app for daily news and videos

Install App

നിയന്ത്രണം നഷ്ടമായ ഹെലികോപ്റ്ററിൽനിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ മരിച്ചു; അകത്തിരുന്നവർ രക്ഷപ്പെട്ടു !

അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിൽനിന്ന് ചാടിയയാൾ മരിച്ചു

Webdunia
ശനി, 10 ജൂണ്‍ 2017 (12:47 IST)
നിയന്ത്രണം നഷ്ടമായതിനെതുടര്‍ന്ന് അപകടത്തിലേക്കു നീങ്ങിയ ഹെലികോ‍പ്റ്ററിൽനിന്നു നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഹെലികോപ്റ്ററിന്റെ പങ്ക തട്ടി എൻജിനീയർ മരിച്ചു. പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴു പേരും രക്ഷപ്പെട്ടു. ഹെലികോപ്റ്റർ എൻജിനീയറായ അസം സ്വദേശി വിക്രം ലാംബയാണ് മരിച്ചത്.
 
ഉത്തരാഖണ്ഡിലെ ബദ്‍രിനാഥിൽ ഇന്നു രാവിലെ 7.45നാണ് അപകടമുണ്ടായത്. ഹരിദ്വാറിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററിന് പറന്നുയർന്ന ഉടൻ തന്നെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. കോപ്റ്റർ അപകടത്തിൽപ്പെട്ടുവെന്ന് കരുതിയ എൻജിനിയർ ചെറിയ ഉയരത്തിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. എന്നാൽ, ചാട്ടത്തിനിടെ ഹെലികോപ്റ്ററിന്റെ പങ്കയ്ക്കുള്ളിൽപ്പെട്ടാണ് മരണം സംഭവിച്ചത്.
 
ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള തീർഥാടകരുമായി ഹരിദ്വാറിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. തീർഥാടകർ പിന്നീട് റോഡുമാർഗം യാത്ര തുടർന്നു. അപകടത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് ദുഃഖം രേഖപ്പെടുത്തി. ജീവൻ നഷ്ടമായ വിക്രം ലാംബയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments