Webdunia - Bharat's app for daily news and videos

Install App

ജസ്റ്റിന്‍ബീബര്‍ സംഭവമല്ല, സമയം വെറുതെ കളഞ്ഞെന്ന് സോണാലി : പോപ് സംഗീത പരിപാടിയില്‍ താരങ്ങള്‍ക്ക് കടുത്ത നിരാശ

ജസ്റ്റിന്‍ബീബറിന്റെ സംഗീത പരിപാടിയില്‍ താരങ്ങള്‍ക്ക് കടുത്ത നിരാശ

Webdunia
വ്യാഴം, 11 മെയ് 2017 (12:39 IST)
ജസ്റ്റിന്‍ബീബര്‍ സംഭവമല്ല. സമയം വെറുതേ കളഞ്ഞുവെന്ന് സോണാലി. ഇന്ത്യന്‍ ആരാധകരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പാണ് ഇന്നലെ ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടന്നത്. പോപ് സംഗീത ലോകത്ത് തരംഗമായി മാറിയ ജസ്റ്റിൻ ബീബർ സംഗീതം അവതരപ്പിക്കാനായി ഇന്ത്യയിൽ എത്തിയിരുന്നു. 
 
മുംബൈയിലെ ഡിവൈ പാട്ടീൽ ക്രിക്കറ്റ് മൈതാനത്ത് നടന്ന ജസ്റ്റിൻ ബീബറുടെ സംഗീത വിരുന്നില്‍ കാണികള്‍ക്കിടയില്‍ ആലിയാഭട്ട്, മലൈക്ക അറോറ, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, അര്‍ബാസ് ഖാന്‍, അര്‍ജുന്‍ ബില്ലാനി തുടങ്ങി ബോളിവുഡിലെയും ടെലിവിഷനിലെയും പ്രമുഖരും എത്തിയിരുന്നു. എന്നാല്‍ ആ വേദി വിട്ടവരില്‍ പലര്‍ക്കും പരിപാടി തൃപ്തിയായില്ല. 
 
പരിപാടിക്കായി വെറുതേ സമയം കളഞ്ഞെന്നായിരുന്നു ട്വിറ്ററില്‍ മുന്‍ ബോളിവുഡ് നായിക സോണാലി ബാന്ദ്രെ കുറിച്ചത്. കുട്ടികളുമായി പരിപാടിക്ക് എത്തിയ സോണാലി നിരാശയോടെയാണ് താന്‍ ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയം വിട്ടതെന്ന് പറഞ്ഞു. പരിപാടിയെയും സംഘാടനത്തെയും വിമര്‍ശിച്ച് സോണാലി മാത്രമല്ല എത്തിയിട്ടുള്ളത്. ബിപാഷാ ബസുവും നിരാശയോടെയാണ് മടങ്ങിയത്. ബിപാഷയും ഭര്‍ത്താവും പരിപാടി കണ്ടത് വെറും അഞ്ചു മിനിറ്റ് മാത്രമാണ്. ഇത്രയും വലിയ ജനക്കൂട്ടത്തിനിടയില്‍ മതിയായ സുരക്ഷിതത്വം കിട്ടില്ലെന്ന് പറഞ്ഞാണ് താര ദമ്പതികള്‍ മടങ്ങിയത്. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments