Webdunia - Bharat's app for daily news and videos

Install App

ആറാം കണ്ണുമായി പിഎസ്എല്‍വി 38 കുതിച്ചുയര്‍ന്നു; വിക്ഷേപിച്ചത് കാര്‍ട്ടോസാറ്റ്-2 അടക്കം 31 ഉപഗ്രങ്ങള്‍

31 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒയുടെ പിഎസ്എൽവി സി38 വിക്ഷേപിച്ചു

Webdunia
വെള്ളി, 23 ജൂണ്‍ 2017 (10:07 IST)
ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്-2 അടക്കം 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി. സി- 38 കുതിച്ചുയര്‍ന്നു. ശ്രീ​​ഹ​​രി​​ക്കോ​​ട്ട​​യി​​ലെ സ​​തീ​​ഷ് ധ​​വാ​​ൻ സ്പേ​​സ് കേ​​ന്ദ്ര​​ത്തി​​ൽ​​ നി​​ന്ന് രാ​​വി​​ലെ 9.20നാ​​യിരുന്നു വി​​ക്ഷേ​​പ​​ണം. പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് വിവരങ്ങള്‍ നല്‍കിയ കാര്‍ട്ടോസാറ്റ് ഉപഗ്രഹശ്രേണിയിലെ ആറാമത്തെ ഉപഗ്രഹമാണ് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നത്.
 
ക​​ർ​​ട്ടോ​​സാ​​റ്റ്-ര​​ണ്ട് സീ​​രീ​​സ് ഉ​​പ​​ഗ്ര​​ഹ​​ത്തി​​ന് 712 കി​​ലോ ഭാ​​ര​​മാണുള്ളത്.  മറ്റ് 30 ഉഗ്രഹങ്ങള്‍ക്കുമായി 243 കിലോയുമാണ് ഭാരം. ഓ​​സ്ട്രി​​യ, ബെ​​ൽ​​ജി​​യം, ഫി​​ൻ​​ലാ​​ൻ​​ഡ്, ഫ്രാ​​ൻ​​സ്, ചി​​ലി, ചെ​​ക്ക് റി​​പ്പ​​ബ്ലി​​ക്,  ജ​​ർ​​മ​​നി, ഇ​​റ്റ​​ലി, ജ​​പ്പാ​​ൻ, ലാ​​ത്​​​വി​​യ, ലി​​ത്വാ​​നി​​യ, സ്​​​ലോ​​വാ​​ക്യ, യു.​​കെ, യു.​​എ​​സ് എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളു​​ടെ 29 നാ​​നോ ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളും ക​​ന്യാ​​കു​​മാ​​രി ജി​​ല്ല​​യി​​ലെ ത​​ക്ക​​ല നൂ​​റു​​ൽ ഇ​​സ്​​​ലാം യൂ​​നി​​വേ​​ഴ്സി​​റ്റി നി​​ർ​​മി​​ച്ച 15 കി​​ലോ ഭാ​​ര​​മു​​ള്ള നി​​യു​​സാ​​റ്റു​​മാ​​ണ് വിക്ഷേപിച്ച മറ്റ് ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ൾ. 
 
23.18 മിനിറ്റുകൊണ്ടാണ് ഈ ദൗത്യം പൂര്‍ത്തിയാകുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്നുള്ള അറുപതാം ദൗത്യമാണിത്. വിദേശ ഉപഗ്രഹങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യയുടെ വാണിജ്യ വിക്ഷേപണം കൂടിയാണ് പി.എസ്.എല്‍.വി 38ന്റേതെന്ന പ്രത്യേകതയും ഈ വിക്ഷേപണത്തിനുണ്ട്. മലയാളികളാണു പിഎസ്എൽവിയുടെ ഈ ദൗത്യത്തിനു ചുക്കാൻ പിടിക്കുന്നത്. കെ.ജയകുമാറാണു പ്രൊജക്ട് ഡയറക്ടർ. അദ്ദേഹത്തിന്റെ 11–ാമത്തെ പിഎസ്എൽവി ദൗത്യമാണിത്.  

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments