Webdunia - Bharat's app for daily news and videos

Install App

ആ പെണ്‍കുട്ടി രാത്രി പുറത്തിറങ്ങിയിട്ടല്ലേ, എന്തിന് രാത്രിയില്‍ ഇറങ്ങിനടക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി ഉപാധ്യക്ഷന്‍

പെണ്‍കുട്ടികള്‍ എന്തിന് രാത്രിയില്‍ ഇറങ്ങിനടക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി ഉപാധ്യക്ഷന്‍

Webdunia
ചൊവ്വ, 8 ഓഗസ്റ്റ് 2017 (08:57 IST)
ഹരിയാനയില്‍ ഐഎഎസ് ഓഫീസറുടെ മകളെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകന്‍ വികാസ് ബരേല പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തി ഹരിയാന ബി.ജെ.പി വൈസ് പ്രസിഡന്റ് രാംവീര്‍ ഭട്ടി.
 
രാത്രി12 മണിക്കാണ് ആ പെണ്‍കുട്ടി പുറത്തിറങ്ങിയത് എന്തിന് വേണ്ടിയാണ് ഇത്രയും വൈകി അവര്‍ വാഹനം എടുത്ത് പുറത്തിറങ്ങിയത്. അത്തരമൊരു അന്തരീക്ഷം ഒരിക്കലും നന്നായിരിക്കില്ല. നമ്മുടെ സുരക്ഷിതത്വം നോക്കേണ്ടത് നമ്മള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവമായി ബന്ധപ്പെട്ട് ന്യൂസ് 18 ചാനലിനോട് പ്രതികരിക്കുകയായിരുന്നു ഭട്ടി.
 
തന്റെ മക്കളെ ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളാണ്. അര്‍ധരാത്രി മകളെ തനിച്ചുവിടാന്‍ രക്ഷിതാക്കള്‍ തയ്യാറാവരുതായിരുന്നു. വീട്ടില്‍ അവര്‍ കൃത്യമായി തിരിച്ചെത്തുന്നു എന്ന് ഉറപ്പുവരുത്തണമായിരുന്നെന്നും ഭട്ടി പറഞ്ഞു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ അപ്രത്യക്ഷമായതായാണ് പുതിയ റിപ്പോര്‍ട്ട്. 
 
ഐഎഎസ് ഓഫീസറുടെ മകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെ പരാതിയില്‍ ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷന്റെ മകനും സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബരളയുടെ മകന്‍ വികാസ് ബരളയെയാണ് ചണ്ഡിഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇയാളെ വിട്ടയക്കുകയും ചെയ്തു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments