Webdunia - Bharat's app for daily news and videos

Install App

ഭർത്താവ് ഇഷ്ടാനുസാരം ബ്ലൗസ് തയ്‌ച്ചു‌നൽകിയില്ല: വഴക്കിട്ട ശേഷം ഭാര്യ ജീവനൊടുക്കി

Webdunia
തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (14:01 IST)
തയ്യല്‍ക്കാരനായ ഭര്‍ത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തയ്ച്ചുനല്‍കാത്തതില്‍ മനംനൊന്ത് ഹൈദരാബാദില്‍ യുവതി ജീവനൊടുക്കി. 35കാരിയായ വിജയലക്ഷ്‌മിയെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 
 
അംബര്‍പേട്ട് പ്രദേശത്തെ ഗോല്‍നാക തിരുമല നഗറില്‍ ഭര്‍ത്താവ് ശ്രീനിവാസിനും രണ്ട് മക്കള്‍ക്കൊപ്പമായിരുന്നു വിജയലക്ഷ്മിയുടെ താമസം. തയ്യല്‍ക്കാരനായ ശ്രീനിവാസ് കഴിഞ്ഞ ദിവസം ഭാര്യയ്ക്ക് ബ്ലൗസ് തയ്ച്ചുനൽകിയിരുന്നു. എന്നാൽ ഈ ബ്ലൗസ് വിജയലക്ഷ്മിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ബ്ലൗസ് മാറ്റി തയ്ച്ചുനല്‍കണമെന്ന ഭാര്യയുടെ ആവശ്യം ശ്രീനിവാസ്‌ നിരസിക്കുകയും ഇതിനെ ചൊല്ലി തർക്കമാവുകയും ചെയ്‌തു. ശേഷം വിജയലക്ഷ്മി മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിന്നു.
 
വൈകീട്ട് സ്കൂൾ വിട്ട് കുട്ടികൾ തിരിച്ചെത്തിയപ്പോൾ മുറി പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും വിജയലക്ഷ്മി വാതില്‍ തുറന്നില്ല. കുട്ടികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ശ്രീനിവാസ്‌  ബലംപ്രയോഗിച്ച് മുറി തുറന്നപ്പോഴാണ് വിജയലക്ഷ്മിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
 
സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മുമ്പും വഴക്കിടുന്ന സമയത്ത് ഭാര്യ മുറിയില്‍ കയറി വാതില്‍ അടയ്ക്കാറുണ്ടെന്നും ഭർത്താവ് മൊഴി നൽകിയതായി അബര്‍പേട്ട് ഇന്‍സ്‌പെക്ടര്‍ പി സുധാകര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments