Webdunia - Bharat's app for daily news and videos

Install App

അച്ഛന്‍ വിറ്റു, നിരവധി തവണ ബലാത്സംഗം ചെയ്യപ്പെട്ടു; പോലീസ് ആട്ടിയോടിച്ച വിധവ സ്വയം തീകൊളുത്തി

ഭർത്താവ് മരിച്ചതോടെയാണ് യുപി ഹാപൂർ സ്വദേശിയായ യുവതിയുടെ ദുരിതം ആരംഭിക്കുന്നത്.

Webdunia
ചൊവ്വ, 14 മെയ് 2019 (08:58 IST)
അച്ഛനും ബന്ധുവായ സ്ത്രീയും ചേർന്ന്  10000 രൂപയ്ക്ക് വിൽപന നടത്തിയ വിധവയായ യുവതി നേരിട്ടത് കടുത്ത ഞെട്ടിക്കുന്ന പീഡനങ്ങൾ. ബലാൽസംഗം ഉൾപ്പെടെ കടുത്ത പീഡനങ്ങക്ക് ഇരയായ യുവതി തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. തനിക്ക് നേരിട്ട ക്രൂര പീഡങ്ങൾ പോലീസിൽ അറിയിച്ചപ്പോൾ ലഭിച്ച അവഗണനയും യുവതിയെ ആത്മഹത്യ ശ്രമത്തിന് പ്രേരിപ്പിച്ചതായി ഓൺലൈൻ മാധ്യമമായ ദി ഹഷ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഏപ്രിൽ 28 നായിരുന്നു യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയുടേതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ സന്ദേശത്തിലും പോലീസിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്നുണ്ട്.
 
ഭർത്താവ് മരിച്ചതോടെയാണ് യുപി ഹാപൂർ സ്വദേശിയായ യുവതിയുടെ ദുരിതം ആരംഭിക്കുന്നത്. ഇതോടെ വീട്ടുജോലിക്കെന്ന പേരിൽ 10000 രൂപയ്ക്ക് പിതാവ് ഇവരെ മറ്റൊരാക്ക് വിൽപന നടത്തുകയായിരുന്നു. പിന്നീട് നടന്നത് കൂട്ട ബലാൽസംഗം ഉൾപ്പെടെയുള്ള പീഡനങ്ങൾ. യുവതിയെ സ്വന്തമാക്കിയ വ്യക്തിയും സുഹൃത്തുക്കളും ചേർന്ന് ഇവരെ പലതവണ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവതിയെ സ്വന്തമാക്കിയ വ്യക്തി തന്റെ കടങ്ങൾ തീർക്കാർ ഇവരെ ജോലിക്ക് വിടുകയും അവിടെ വച്ചും ഇവർ പീഡിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.
 
അതേസമയം, സംഭവത്തെ കുറിച്ച് പോലീസിൽ പരാതി പറഞ്ഞെങ്കിലും അവഗണിക്കപ്പെടുകയും ചെയ്തു. മറുപടിയായി ലഭിച്ചത് അവഹേളനവും. ഇതോടെ യുവതി സ്വയം തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി ഡൽഹിയിൽ ചികിൽസയിൽ കഴിയുകയാണ്. 80 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് ഇവരെന്നും റിപ്പോർട്ടുകൾ പറയുന്നു.
 
സംഭവത്തിൽ ഡല്‍ഹി വനിതാ കമ്മീഷൻ ഇടപെട്ടതോടെയാണ് നടപടികൾ ആരംഭിച്ചത്. കമ്മീഷൻ അധ്യക്ഷയുടെ നിർദേശപ്രകാരം അന്വേഷണം ആരംഭിച്ചതായി ഹാപൂർ എസ്.പി യഷ് വീർ സിങ്ങ് യാദവ് പ്രതികരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 14 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും എസ്.പി അറിയിച്ചു. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും വനിതാ കമ്മീഷൻ അധ്യക്ഷ കത്തയച്ചു.
 
യുവതിയുടെ പരാതി അവഗണിച്ച യുപി പോലീസ് അധികൃതരിൽ നിന്നും സമാനതകളില്ലാത്ത അപമാനമാണ് യുവതി നേരിട്ടത്. പോലീസ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്നും മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നൽകിയ കത്തിൽ കമ്മീഷൻ ആരോപിച്ചു. പോലിസ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും യുവതിക്ക് തക്ക നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും യുപി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വനിതാ കമ്മീഷൻ ആവശ്യപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments