Webdunia - Bharat's app for daily news and videos

Install App

ദുര്‍മന്ത്രവാദിനിയുടെ കൊടും ക്രൂരത; പത്ത് വയസുകാരന് ദാരുണാന്ത്യം; അറസ്റ്റ്

ബംഗാളിലെ നകഷിപര ഗ്രാമത്തില്‍ ദുര്‍മന്ത്രവാദത്തിനു വിധേയനായ പത്തു വയസുകാരന് ദാരുണാന്ത്യം .

തുമ്പി എബ്രഹാം
ഞായര്‍, 29 സെപ്‌റ്റംബര്‍ 2019 (15:41 IST)
ബംഗാളിലെ നകഷിപര ഗ്രാമത്തില്‍ ദുര്‍മന്ത്രവാദത്തിനു വിധേയനായ പത്തു വയസുകാരന് ദാരുണാന്ത്യം . ജന്‍ നബി ഷെയ്ക് എന്ന ബാലനാണു മരിച്ചത്. നബിയുടെ സഹോദരന്‍ ആറു വയസുകാരന്‍ ജഹാംഗിര്‍ ഷെയ്കും ദുര്‍മന്ത്രവാദത്തിനു വിധേയനായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നബിയുടെ മാതാവ് അര്‍ഫിന ബീബിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ദുര്‍മന്ത്രവാദം നടത്തിയ അല്‍പന ബീബി എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു.
 
അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഈ മാസം 22-ന് അര്‍ഫിന ബീബിയും ഭര്‍ത്താവ് ഹലാദര്‍ ഷെയ്കും ചേര്‍ന്നാണു കുട്ടികളെ ചികിത്സക്കായി ദുര്‍മന്ത്രവാദിനിയായ അല്‍പന ബീബീയുടെ അടുക്കലെത്തിച്ചത്. ഇതിനുശേഷം മാതാപിതാക്കള്‍ മടങ്ങി. മൂന്നു ദിവസത്തിനുശേഷം അര്‍ഫിന ബീബി കുട്ടികളെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ കുട്ടിയുടെ പുറത്തു തിളച്ച എണ്ണ, നെയ്യ്, മുളകുപൊടി എന്നിവ പ്രയോഗിച്ചതിന്റെ പാടുകള്‍ കണ്ടെത്തി.
 
ഇതേതുടര്‍ന്നു മാതാവ് കുട്ടികളെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ, കുട്ടികളെ വിട്ടുനല്‍കാന്‍ 10,500 രൂപ വേണമെന്നു അല്‍പന ബീബി ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നു പണം സംഘടിപ്പിക്കുന്നതിനായി മാതാവ് വീട്ടിലേക്കു പോയി. തിരിച്ചെത്തിയപ്പോള്‍ അല്‍പന ബീബി കുട്ടികളെ മാതാവിനു തിരികെ നല്‍കി. കുട്ടി മരിച്ച വിവരം പുറത്തുപറയാതിരിക്കാന്‍ ഇവര്‍ 4000 രൂപ വാഗ്ദാനം ചെയ്‌തെന്നും മാതാവ് ആരോപിച്ചു. ഉടന്‍തന്നെ കുട്ടികളെ മാതാവ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നബി മരിച്ചിരുന്നു. മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് അല്‍പന ബീബിയെ അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments