Webdunia - Bharat's app for daily news and videos

Install App

'മരിച്ച' ഭാര്യ കാമുകനൊപ്പം; ഞെട്ടി യുവാവ് !

Webdunia
ചൊവ്വ, 3 മെയ് 2022 (15:58 IST)
ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവ് ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ 'മരിച്ച' ഭാര്യയെ കാമുകനൊപ്പം കണ്ടെത്തി. ബിഹാറിലെ മോത്തിഹാരി ജില്ലയിലാണ് സംഭവം. യുവതിയെ ഭര്‍ത്താവ് ദിനേശ് റാം സ്ത്രീധന പീഡനം നടത്തി കൊലപ്പെടുത്തിയെന്ന് ആരോപിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തത്. 
 
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ശാന്തി ദേവി എന്ന യുവതി 2016 ജൂണ്‍ 14 ന് ലക്ഷ്മിപൂര്‍ നിവാസിയായ ദിനേശ് റാമിനെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഏപ്രില്‍ 19 ന് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഒളിച്ചോടി. യുവതിയെ കാണാതായതോടെ സ്ത്രീധന പീഡനം ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ ദിനേശ് റാമിനെതിരെ കേസ് നല്‍കി. പിന്നീട് പൊലീസ് ഇയാളെ കൊലപാതകക്കുറ്റം ചുമത്തി ജയിലിലടച്ചു. 
 
കേസില്‍ ദുരൂഹത തോന്നിയ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശാന്തിയുടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നു. പിന്നീടാണ് യുവതി മരിച്ചിട്ടില്ലെന്നും പഞ്ചാബിലെ ജലന്ധര്‍ ജില്ലയില്‍ കാമുകനൊപ്പം താമസിക്കുകയാണെന്നും പൊലീസിന് രഹസ്യ വിവരം കിട്ടിയത്. പൊലീസ് ജലന്ധറില്‍ എത്തി ശാന്തിയെ തിരികെ മോത്തിഹാരിയില്‍ എത്തിച്ചു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments