Webdunia - Bharat's app for daily news and videos

Install App

വിവാഹം കഴിഞ്ഞ് ഇരുപത്തിയെട്ടാം ദിവസം ഭർത്താവിനെ കൊല്ലാൻ കൊട്ടേഷൻ, ഓപ്പറേഷൻ പണിപാളിയപ്പോൾ നവവധു ജീവനൊടുക്കി

Webdunia
ബുധന്‍, 15 ഡിസം‌ബര്‍ 2021 (10:12 IST)
തേനി: വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപ് ഭർത്താവിനെ കൊല്ലാൻ കൊട്ടേഷൻ നൽകിയ ഭാര്യ ജീവനൊടുക്കി. തേനി ജില്ലയിലെ കമ്പത്താണ് സംഭവം. കമ്പം സ്വദേശി ഭുവനേശ്വരി(21) ആണ് ഭർത്താവ് ഗൗത(24) കൊലപ്പെടുത്താൻ കൊട്ടേഷൻ നൽകിയത്.
 
വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ട ഭർത്താവ് ഗൗതമിന്റെ പരാതിയെ തുടർന്നുണ്ടായ അന്വേഷണത്തിൽ ക്വട്ടേഷൻ സംഘത്തെ പിടികൂടിയിരുന്നു. ഇതോടെ താനും പിടിയിലാകുമെന്ന് ഭയന്നാണ് യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നവംബർ 10നായിരുന്നു ഗൗതമുമായി ഭുവനേശ്വരിയുടെ വിവാഹം നടന്നത്.
 
സ്പോർട്സിൽ കമ്പമുണ്ടാ‌യിരുന്ന ഭുവനേശ്വ‌രിക്ക് സ്പോർട്‌സ് പരിശീലനം കഴിഞ്ഞ് സേനയിൽ ചേരാനായിരുന്നു ആഗ്രഹം. ഇതിനുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കവെയായിരുന്നു വീട്ടുകാർ വിവാഹം നടത്തിയത്. തുടർന്ന് ജോലിക്ക് പോകാൻ കഴിയില്ലെന്ന് കരുതിയാണ് സ്പോർട്‌സ് പരിശീലന ക്ലാസിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഭുവനേശ്വരി ക്വട്ടേഷൻ നൽകിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments