കേരളത്തിൽ സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണത്തിലൂടെ നടത്തിയ ഹർത്താലിനെ കുറിച്ച അന്വേഷനം നടത്തുമെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ഐ ടി മന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യം പറഞ്ഞത്. രാജ്യ സഭയിൽ വി മുരളീധർൻ എം പിയുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കഠ്വയിൽ പെൺകുട്ടി പീഡനത്തിനരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രതിശേധമെന്നോണമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹർത്താൽ പ്രചരിച്ചത്. സംഭവത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്.
ഹഹർത്താലിനു ആഹ്വാനം ചെയ്തവർക്കെതിരെയും അക്രമം നടത്തിയവർക്കെതിരെയും ശക്തമായ നടപടി സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നു, സംഭവത്തിൽ സംസ്ഥാന സർക്കാരിന് ഇടപെടുന്നതിന് പരിധികൾ ഉണ്ടെന്നും കേന്ദ്രസർക്കാരിനെ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താനാകൂ എന്നും മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ വ്യക്തമാക്കിയിരുന്നു.
ഹർത്താലിനെ തുടർന്ന് 385 ക്രിമിനൽ കേസുകളിൽ 1595 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹർത്താലിന് ആഹ്വാനം ചെയ്ത വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ മലപ്പുറം സ്വദേശിയായ പത്താംക്ലാസുകാരനെയും പൊലീസ് പിടികൂടിയിരുന്നു.