Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വീടിനകത്ത് സൂക്ഷിച്ച കുടിവെള്ളം മോഷണം പോയി; പരാതിയുമായി ഗൃഹനാഥൻ

ജലക്ഷാമം മുൻകൂട്ടി കണ്ട് വീട്ടിലെ ടെറസിൽ രണ്ടു ടാങ്കുകളിലായി 500 ലിറ്റർ വെള്ളം സൂക്ഷിച്ചുവെച്ചിരുന്നതായി അഹിരേ പറയുന്നു.

വീടിനകത്ത് സൂക്ഷിച്ച കുടിവെള്ളം മോഷണം പോയി; പരാതിയുമായി ഗൃഹനാഥൻ
, ചൊവ്വ, 14 മെയ് 2019 (12:48 IST)
വീട്ടിൽ സൂക്ഷിച്ച കുടിവെള്ളം മോഷണം പോയെന്ന് കാണിച്ച് വീട്ടുടമ പൊലീസിൽ പരാതി. നാസിക്കിലെ മൻമാഡ് പട്ടണത്തിൽ ശ്രാവസ്തി നഗറിൽ താമസിക്കുന്ന വിലാസ് അഹിരേയ്ക്കാണ് കുടിവെള്ളം നഷ്ടമായത്. മഹാരാഷ്ട്രയിൽ വരൾച്ചയുടെ പിടിയിലാണ് നാസിക്. 
 
ജലക്ഷാമം മുൻകൂട്ടി കണ്ട് വീട്ടിലെ ടെറസിൽ രണ്ടു ടാങ്കുകളിലായി 500 ലിറ്റർ വെള്ളം സൂക്ഷിച്ചുവെച്ചിരുന്നതായി അഹിരേ പറയുന്നു. കഴിഞ്ഞ ദിവസം നോക്കിയപ്പോൾ ടാങ്കിൽ കുറച്ചു വെള്ളമേ കണ്ടുള്ളൂ. 300 ലിറ്ററോളം ആരോ മോഷ്ടിച്ചുവെന്നാണ് വീട്ടുടമ പരാതിയിൽ പറയുന്നത്. 
 
അഹിരേയുടെ പരാതി സ്വീകരിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ ധൂസർ പറഞ്ഞു. വാഗ്ദർഡി അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞതിനാൽ മൻമാഡ് പട്ടണത്തിൽ ജലവിതരണത്തിന്റെ താളംതെറ്റിയിട്ടുണ്ട്. കഴിഞ്ഞവർഷം മഴ തീരേ കുറഞ്ഞതാണ് ജലവിതാനം താഴാൻ കാരണമെന്ന് തദ്ദേശ ഭരണകൂടം പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള കോണ്‍ഗ്രസ് എം താല്‍ക്കാലിക ചെയര്‍മാനായി പിജെ ജോസഫ്, പാര്‍ട്ടി പിടിക്കാന്‍ കരുനീക്കി ജോസ് കെ മാണി