Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാത്രി നഗരത്തിൽ ചുറ്റികറങ്ങുന്നത് കുറ്റകരമല്ല, കേസെടുക്കാനാവില്ല: കോടതി

രാത്രി നഗരത്തിൽ ചുറ്റികറങ്ങുന്നത് കുറ്റകരമല്ല, കേസെടുക്കാനാവില്ല: കോടതി
, തിങ്കള്‍, 20 ജൂണ്‍ 2022 (16:05 IST)
മുംബൈ: നഗരത്തിൽ രാത്രി ചുറ്റികറങ്ങുന്നത് കുറ്റമല്ലെന്ന് കോടതി. മുംബൈയിൽ രാത്രി റോഡിൽ കണ്ടയാൾക്കെതിരെ കേസെടുത്ത പോലീസ് നടപടി റദ്ദാക്കികൊണ്ടാണ് കോടതിയുടെ നടപടി. മുംബൈ പോലുള്ള ഒരു നഗരത്തിൽ രാത്രി ചുറ്റികറങ്ങി എന്നത് കുറ്റകരമല്ല. കർഫ്യൂ പോലുള്ള നിയന്ത്രണങ്ങൾ ഒന്നും ഇല്ലാത്ത സമയത്തായിരുന്നു ഇയാൾ രാത്രിയിൽ ഇറങ്ങിയതെന്നും കോടതി നിരീക്ഷിച്ചു. രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെന്ന് കാണിച്ചാണ് പോലീസ് കേസെടുത്തിരുന്നത്.
 
പ്രോസിക്യൂഷൻ നൽകിയ രേഖകൾ പ്രകാരം ഇയാൾ കുറ്റം ചെയ്തെന്ന് കരുതാനാവില്ലെന്ന് കോടതി പറഞ്ഞു. യുപി സ്വദേശിയായ സുമിത് കശ്യപിനെതിരെയായിരുന്നു പോലീസ് കേസെടുത്തത്. പുലർച്ചെ ഒന്നരയ്ക്കാണ് ഇയാളെ റോഡിൽ കണ്ടതെന്നും പോലീസിനെ കണ്ടപ്പോൾ ഇയാൾ തൂവാല കൊണ്ട് മുഖം മറച്ചെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
 
മുംബൈ പോലുള്ള നഗരത്തിൽ ഇത് വൈകിയ സമയമല്ല. ആണെങ്കിൽ കൂടി വെറുതെ റോഡിൽ ഇരിക്കുന്നത് കുറ്റകൃത്യമല്ല. കോടതി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈന്യം ആർഎസ്എസിൻ്റെ കൈയ്യിൽ അകപ്പെട്ടു, അഗ്നിപഥ് യുവജനവിരുദ്ധനീക്കമെന്ന് ഇ പി ജയരാജൻ