Webdunia - Bharat's app for daily news and videos

Install App

സൈനികവേഷത്തില്‍ തീവ്രവാദികള്‍: ഡല്‍ഹിയില്‍ കനത്ത സുരക്ഷ

ഡല്‍ഹി വിമാനത്താവളത്തിലും മെട്രോ സ്‌റ്റേഷനുകളിലും തീവ്രവാദികള്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

Webdunia
ബുധന്‍, 18 ജനുവരി 2017 (08:45 IST)
ഡല്‍ഹി വിമാനത്താവളത്തിലും മെട്രോ സ്‌റ്റേഷനുകളിലും തീവ്രവാദികള്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സൈനികവേഷത്തിലെത്തിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് വന്‍ സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. 
 
പഞ്ചാബിലെ ചക്രി, ഗുരുദാസ്പൂര്‍ എന്നീ അതിര്‍ത്തി പോസ്റ്റുകളില്‍ ഏഴ്  തീവ്രവാദികളിലെ കണ്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കരസേനയിലെ ക്യാപ്റ്റന്‍, സുബേദാര്‍ എന്നീ റാങ്കിലുള്ളവരുടെ യൂണിഫോം തീവ്രവാദികള്‍ കൈക്കലാക്കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 
 
പഞ്ചാബില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയതിനാല്‍ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നീളാന്‍ സാധ്യതയുണ്ട്. അതിനാല്‍ യാത്രക്കാര്‍ നേരത്തെ എത്താന്‍ ശ്രദ്ധിക്കണമെന്നും സി ഐ എസ് എഫ് നിര്‍ദേശം നല്‍കി.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments