Webdunia - Bharat's app for daily news and videos

Install App

ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്നുണ്ടാകില്ല; മൃതദേഹം എത്തുന്നത് വൈകും

ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്നുണ്ടാകില്ല; മൃതദേഹം എത്തുന്നത് വൈകും

Webdunia
ഞായര്‍, 25 ഫെബ്രുവരി 2018 (16:14 IST)
അന്തരിച്ച ബോളിവുഡ് നടി ശ്രീദേവി സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. മൃതദേഹം ദുബായില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിക്കാന്‍ വൈകിയ പശ്ചാത്തലത്തിലാണ് ചടങ്ങുകള്‍ തിങ്കളാഴ്‌ചത്തേക്ക് ക്രമീകരിക്കുന്നത്. ആറ് മണിക്ക് ശേഷമാകും മൃതദേഹം മുംബൈയില്‍ എത്തിക്കുക.

ഇന്‍‌ക്വസ്‌റ്റ് നടപടികള്‍ വൈകുന്നതാണ് മൃതദേഹം വിട്ടുകിട്ടാന്‍ കാരണമാകുന്നത്. പ്രത്യേക വിമാനത്തിലാകും മൃതദേഹം മുംബൈയില്‍ എത്തിക്കുക.

ശ്രീദേവിയുടെ മൃതദേഹം ഉച്ചയോടെ മുംബൈയില്‍ എത്തിക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍, മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രേഖകള്‍ വൈകിയതോടെയാണ് സംസ്‌കാര ചടങ്ങുകള്‍ ഇന്നുണ്ടാകില്ലെന്ന് ഏറെക്കുറെ വ്യക്തമായത്.

ശനിയാഴ്‌ച രാത്രി പതിനൊന്നരയോടെ യുഎഇയിലെ റാസല്‍ഖൈമയില്‍ വച്ചായിരുന്നു ശ്രീദേവിയുടെ മരണം. ഹൃദയാഘാതമായിരുന്നു മരണകാരണം. ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹവിരുന്നില്‍ പങ്കെടുക്കാനാണ് ശ്രീദേവി റാസല്‍ ഖൈമയിലെത്തിയത്. ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ശ്രീദേവിയുടെ അന്ത്യം.

ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീദേവിയെ രക്ഷിക്കാന്‍ സാധിച്ചില്ല. മരണ സമയത്ത് ഭർത്താവും നിർമാതാവുമായ ബോണി കപൂർ,​ ഇളയ മകൾ ഖുഷി എന്നിവർ സമീപത്തുണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments