Webdunia - Bharat's app for daily news and videos

Install App

ഭാര്യ അച്ഛനെ വിവാഹം കഴിച്ച കാര്യം യുവാവ് അറിഞ്ഞത് വിവരാവകാശരേഖ പ്രകാരം; സംഭവം കേട്ട് ഞെട്ടി പൊലീസ്

Webdunia
തിങ്കള്‍, 5 ജൂലൈ 2021 (07:51 IST)
വിവാഹത്തിനു മിനിറ്റുകള്‍ക്ക് മുന്‍പ് മട്ടന്‍ കറി വിളമ്പാത്തതിന്റെ പേരില്‍ താലികെട്ടാതെ പ്രതിഷേധിച്ച വരനെ കുറിച്ച് കഴിഞ്ഞ ആഴ്ചയാണ് നാം കേട്ടത്. വിവാഹ ചടങ്ങുകള്‍ക്കിടെ ഇത്തരം നാടകീയ സംഭവങ്ങള്‍ ധാരാളം നടക്കുന്നുണ്ട്. അതിനിടയിലാണ് വളരെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പുറത്തുവരുന്നത്. ഭാര്യ തന്റെ അച്ഛനെ വിവാഹം കഴിച്ച കാര്യം യുവാവ് അറിഞ്ഞത് വിവരാവകാശരേഖ പ്രകാരമാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഞെട്ടരുത്, സംഗതി സത്യമാണ്. ഉത്തര്‍പ്രദേശിലെ ബുദ്ധൗന്‍ ജില്ലയില്‍ ബിസൗലി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. 
 
22 കാരനാണ് തന്റെ ഭാര്യ മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുകയാണെന്ന് വിവരാവകാശ നിയമപ്രകാരം കണ്ടെത്തിയത്. എന്നാല്‍, ഭാര്യ വിവാഹം കഴിച്ചിരിക്കുന്നത് തന്റെ സ്വന്തം അച്ഛനെ തന്നെയാണെന്ന് അറിഞ്ഞപ്പോള്‍ യുവാവ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. 
 
യുവാവിന്റെ അച്ഛന് ഇപ്പോള്‍ 48 വയസ്സാണ്. ശുചീകരണ തൊഴിലാളിയാണ്. വീട്ടില്‍ നിന്നു വഴക്കിട്ട് പോയി മറ്റൊരു സ്ഥലത്ത് ജീവിക്കുകയായിരുന്നു യുവാവിന്റെ അച്ഛന്‍. 2016 ലാണ് യുവാവ് തനിക്കിഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. വിവാഹം കഴിക്കുന്ന സമയത്ത് ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹം കഴിച്ച് ആറ് മാസം ആകുമ്പോഴേക്കും ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ തുടങ്ങി. ആ വഴക്ക് നീണ്ടു. ഇരുവര്‍ക്കും ഒരു മകനുണ്ട്. കുട്ടിക്ക് രണ്ട് വയസ്സാണ്. 
 
ദമ്പതികള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാകുകയും യുവതി വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് ഒന്നിച്ചുജീവിക്കാനാണ് യുവാവ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍, വിവാഹമോചനത്തില്‍ ഭാര്യ ഉറച്ചുനിന്നതോടെ ഇയാള്‍ക്ക് പല കാര്യങ്ങളിലും സംശയമായി. വിവരാവകാശ നിയമപ്രകാരം പല തരത്തില്‍ അന്വേഷണം ആരംഭിച്ചു. അതിനിടയിലാണ് ഭാര്യ മറ്റൊരു കല്യാണം കഴിച്ച കാര്യം കണ്ടെത്തിയത്. തന്റെ ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാണെന്നും അയാളുമായി വിവാഹം കഴിഞ്ഞിട്ടുണ്ടെന്നും യുവാവിന് മനസിലായി. പിന്നീട് ഇതേ കുറിച്ച് അന്വേഷിച്ചപ്പോള്‍ തന്റെ അച്ഛന്‍ തന്നെയാണ് ഭാര്യയെ വിവാഹം കഴിച്ചതെന്ന് യുവാവ് ഞെട്ടലോടെ മനസിലാക്കുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments