Webdunia - Bharat's app for daily news and videos

Install App

പുതിയ ഡ്രസ് കോഡ് നിലവില്‍ വന്നു; കോളേജുകളില്‍ ജീൻസും ടീ ഷർട്ടും ധരിക്കുന്നതിന് വിലക്ക്

കോളേജുകളില്‍ ജീൻസും ടീ ഷർട്ടും ധരിക്കുന്നതിന് വിലക്ക്

Webdunia
ബുധന്‍, 5 ഏപ്രില്‍ 2017 (19:30 IST)
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ ഉത്തർപ്രദേശില്‍ ആരംഭിച്ച പരിഷ്‌കാരങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. സംസ്ഥാനത്തെ കോളേജ് അധ്യാപകര്‍ക്കാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അധ്യാപകർ ജീൻസും ടീ ഷർട്ടും ധരിക്കുന്നതിനാണ് ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 158 സർക്കാർ കോളജുകളിലെയും 331 എയ്ഡഡ് കോളജുകളിലെയും അധ്യാപകർക്ക് പുതിയ നിയമം ബാധകമാണെന്ന് ഉന്നത വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടർ ഉർമിള സിംഗ് വ്യക്തമാക്കി. കൃത്യമായ ഇടവേളകളില്‍ പരിശോധനകളുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

അധ്യാപകർക്ക് മാന്യമായ ഡ്രസ് കോഡ് കൊണ്ടുവരുകയാണ് ഇതിലൂടെ ചെയ്യുന്നത്. അധ്യാപകർ മാന്യമല്ലാത്ത വസ്ത്രം ധരിച്ചു വന്നാൽ വിദ്യാർഥികളും അത് പിന്തുടരും. അധ്യാപകര്‍ കറുത്തതോ, നീലയോ നിറത്തിലുള്ള പാന്റ്സ് ധരിക്കുന്നതാണ് നല്ലത്. സ്‌കൈ ബ്ലൂ നിറത്തിലുള്ള ഷര്‍ട്ട് ധരിക്കുന്നതും നന്നാകുമെന്നും ഉർമിള സിംഗ് കൂട്ടിച്ചേര്‍ത്തു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments