Webdunia - Bharat's app for daily news and videos

Install App

സിനിമ തീയറ്ററുകളിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിയ്ക്കാം: കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രം

Webdunia
വ്യാഴം, 28 ജനുവരി 2021 (09:16 IST)
ഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കൊവിഡ് വ്യാപനം നന്നേ കുറയുന്ന സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ അനുവദിച്ചിരിയ്ക്കുന്നത്. ഫെബ്രുവരി ഒന്നുമുതൽ പുതിയ ഇളവുകൾ നിലവിൽവരും. സിനിമ തീയറ്ററുകളിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിയ്ക്കാം, എന്നാൽ എത്ര പേരെ പ്രവേശിപ്പിയ്ക്കാം എന്നത് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പിന്നീട് അറിയിക്കും. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള യാത്രകൾക്കുള്ള വിലക്കുകൾ പൂർണമായും നീക്കി. കൊവിഡ് മനദണ്ഡങ്ങൾ പാലിച്ച് സ്വിമ്മിങ് പൂളുകളിൽ ആളുകളെ പ്രവേശിപ്പിയ്ക്കാം. പൊതു പരിപാടികൾക്ക് ഹാളിന്റെ ശേഷിയുടെ അൻപത് ശതാമാനം വരെ ആളുകളെ പങ്കെടുപ്പിയ്ക്കാനാകും. അടച്ചിട്ട ഹാളുകളിൽ 200 പേർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാന സർവീസുകളുടെ കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും. അതേസമയം കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ തുടരും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments