ഒരു പുരുഷന്‍ നാല് സ്ത്രീകളെ വിവാഹം കഴിക്കുന്നത് പ്രകൃതി വിരുദ്ധമാണെന്ന് നിതിന്‍ ഗഡ്കരി. വിദ്യാസമ്പന്നരും പുരോഗമന വാദികളും നാല് വിവാഹം കഴിക്കുന്നവരല്ലെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ഏകീകൃത സിവില്‍ നിയമം നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതിനിടയിലാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം പറഞ്ഞത്.
ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ അത് സ്വാഭാവികമാണ്. എന്നാല്‍ ഒരു പുരുഷന്‍ നാല് സ്ത്രീകളെ വിവാഹം ചെയ്താല്‍ അത് പ്രകൃതി വിരുദ്ധമാണ്. ഏകീകൃത സിവില്‍ കോഡിനെ രാഷ്ട്രീയമായി നോക്കിക്കാണരുതെന്നും ആ നിയമം രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.