Webdunia - Bharat's app for daily news and videos

Install App

അച്ഛന്‍റെ മരണം അംഗീകരിക്കാനായില്ല; മൃതദേഹത്തോടൊപ്പം മകൻ കഴിഞ്ഞത് 5 ദിവസം

രബീന്ദ്രനാഥ ഘോഷ് ആണ് അഞ്ച് ദിവസങ്ങൾക്ക് മുൻപ് മരിച്ചത്.

റെയ്‌നാ തോമസ്
വെള്ളി, 3 ജനുവരി 2020 (12:45 IST)
അച്ഛന്റെ ജീർണിച്ച് തുടങ്ങിയ മൃതദേഹത്തോടൊപ്പം മകൻ കഴിഞ്ഞത് അഞ്ച് ദിവസം. കൊൽക്കത്തയിലെ ബെഹാല നഗരത്തിലാണ് സംഭവം നടന്നത്. രബീന്ദ്രനാഥ ഘോഷ് ആണ് അഞ്ച് ദിവസങ്ങൾക്ക് മുൻപ് മരിച്ചത്. രബീന്ദ്രനാഥ ഘോഷിന്റെ 52 കാരനായ മകൻ അജിത് കുമാർ ഘോഷാണ് മൃതദേഹത്തിനൊപ്പം കഴിഞ്ഞിരുന്നത്.
 
സമീപവാസികൾ ആരും രബീന്ദ്രനാഥ ഘോഷ് മരിച്ച വിവരം അറിഞ്ഞിരുന്നില്ല. ദിവസങ്ങൾക്ക് ശേഷം മൂത്ത മകൻ അശോക് കുമാർ ഘോഷാണ് പോലീസിനോട് പിതാവ് മരിച്ചു കിടക്കുകയാണെന്നും തന്റെ ഇളയ സഹോദരൻ മൃതദേഹത്തോടൊപ്പം കഴിയുകയാണെന്നും വിളിച്ച് അറിയിച്ചത്. അജിത് കുമാറിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും സഹോദരൻ പോലീസിനോട് പറഞ്ഞു.
 
കഴിഞ്ഞ വ്യാഴാഴ്ച അശോക് അച്ഛനെയും സഹോദരനെയും കാണാൻ ഫ്ലാറ്റിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. വീട്ടിലെത്തുമ്പോൾ അച്ഛന്റെ മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നുവെന്നും സഹോദരൻ തന്നെ വിവരം അറിയിച്ചിരുന്നില്ലെന്നും അശോക് പോലീസിനോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments