Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് ഇന്നുമുതൽ ട്രെയിൻ സർവീസുകൾ, ആദ്യ സർവീസ് ഹൗറയിലേയ്ക്ക്, കേരളത്തിലേയ്ക്ക് നാളെ

വാർത്തകൾ
രാജ്യത്ത് ഇന്നുമുതൽ നിയയന്ത്രിതമായ തോതിൽ ട്രെയിനുകൾ സർവീസ് ആരംഭിയ്ക്കും. ഡൽഹിയിൽനിന്നും പ്രധാന നഗരങ്ങളിലേയ്കാണ് 15 ജോഡി ട്രെയിനുകൾ സർവീസ് നടത്തുക. ഡൽഹിയിൽനിന്നും പശ്ചിമബംഗാളിലെ ഹൗറയിലേയ്ക്കാണ് ആദ്യ സർവീ നടത്തുക. കേരലത്തിലേയ്ക്കുള്ള് ആദ്യ ട്രെയിൻ നാളെ 11.25 പുറപ്പെടും.
 
തിരുവനന്തപുരം കൊങ്കൺ പാതയിലാണ് ഈ ട്രെയിൻ ഓടുക. വെള്ളിയാഴ്ച വൈകിട്ട് ട്രെയിൻ തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്തുനിന്നും ഡൽഹിയിലേക്കുള്ള ആദ്യ ട്രെയിൻ വെള്ളിയാഴ്ച പുറപ്പെടും, ആലപ്പുഴ വഴിയാണ് ഈ ട്രെയിൻ. കോഴിക്കോട് എറണാകുളം ജങ്ഷൻ എന്നിവ മാത്രമാണ് ഈ ട്രെയിനിന് കേരളത്തിലുള്ള സ്റ്റോപ്പുകൾ. ഐആർസിടിസിയുടെ വബ്സൈറ്റ് വഴി ഓൺലൈനായി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിയ്ക്കു. കൺഫോം ടിക്കറ്റ് ഉള്ളവരെ മാത്രമേ റെയിൽവേ സ്റ്റേഷന് ഉള്ളിലേക്ക് കടത്തിവിടു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരിപ്പൂരിൽ വിമാനമിറങ്ങിയ നാലുപേർക്ക് രോഗലക്ഷണങ്ങൾ, ആശുപത്രിയിലേയ്ക്ക് മാറ്റി