നിസാമുദ്ദിനിലെ തബ്‍ലീഗില്‍ പങ്കെടുത്ത് തമിഴ്‌നാട്ടിൽ തിരികെയെത്തിയ 800 പേരെ തിരിച്ചറിയാനുണ്ടെന്ന് ആരോഗ്യസെക്രട്ടറി.ഇവരുടെ നമ്പറുകൾ സ്വിച്ച് ഓഫായതിനാൽ ഇവരോട് ബന്ധപ്പെടാനും സാധിക്കുന്നില്ല. ഇതോടെ കടുത്ത ആശങ്കയിലാണ് തമിഴ്‌നാട്.തമിഴ്‌നാട്ടിൽ തിരിച്ചെത്തിയ ശേഷവും ഇവർ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് പ്രാർത്ഥനകൾ നടത്തിയിരുന്നതായാണ് അറിയുന്നത്.
സമ്മേളനത്തിൽ പങ്കെടുത്തവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാൻ തയാറാകണമെന്ന് ആരോഗ്യസെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.ഇതുവരെ നിസാമുദ്ദീനിൽ നിന്നും തിരിച്ചെത്തിയ 515 പേരെയാണ് തിരിച്ചറിയാനായത്. ഇതിൽ കടുത്തരോഗലക്ഷണമുള്ളവരെ ആശുപത്രികളിലേക്ക് മാറ്റി. തമിഴ്നാട്ടിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 50 പേരിൽ 45 പേരും നിസാമുദ്ദീനിലെ പ്രാർത്ഥനയിൽ പങ്കെടുത്തവരാണ്.രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും ഈറോഡ് സ്വദേശികളാണ്.