Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വരാനുള്ളത് കഠിനമായ രണ്ടാഴ്ച, അമേരിക്കയിൽ മാത്രം രണ്ടര ലക്ഷത്തോളം പേർ മരിച്ചേക്കാം എന്ന് ട്രംപ്

വരാനുള്ളത് കഠിനമായ രണ്ടാഴ്ച, അമേരിക്കയിൽ മാത്രം രണ്ടര ലക്ഷത്തോളം പേർ മരിച്ചേക്കാം എന്ന് ട്രംപ്
, ബുധന്‍, 1 ഏപ്രില്‍ 2020 (10:59 IST)
വാഷിങ്ടൺ: അമേരിക്ക ഇനി അംഭിമുഖീകരിക്കാൻ പോകുന്നത് വേദന നിറഞ്ഞ രണ്ടാഴ്ച കാലമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രം‌പ്. കോവിഡ് 19 ബധിച്ച് 2.4 ലക്ഷം അമേരിക്കക്കാരുടെ ജിവൻ വരെ നഷ്ടമായേക്കാം എന്നും ട്രംപ് പറഞ്ഞു. സാമൂഹിക അകലം അടക്കമുള്ള മാർഗനിർദേശങ്ങൾ പാലിച്ചാലും ഇതു സംഭവിച്ചേക്കും എന്നാണ് വൈറ്റ്‌ ഹൗസിന്റെ കണക്കുകൂട്ടൽ.
 
'വേദനനിറഞ്ഞ രണ്ടാഴ്ചക്കാലം, വലിയ വേദനയുടെ കാലത്തിലൂടെയാണ് ഇനി കടന്നുപോകാനുള്ളത്, ആ കഠിനമായ ദിവസങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കരും തയ്യാറായിരിക്കണം, മായാജാലം തീർക്കുന്ന വാക്സിനോ, ചികിത്സയോ ഇനിയില്ല. നമ്മുടെ മനോഭാവമാണ് ഈ മഹാമാരിയുടെ അടുത്ത 30 ദിവസത്തിന്റെ ഗതി നിർണയിക്കുക.' ട്രംപ് പറഞ്ഞു, ജനങ്ങൾ വീടുകളിൽനിന്നും പുറത്തിറങ്ങരുത് എന്നും ട്രം‌പ് ആവർത്തിച്ച് ആവശ്യപ്പെട്ടു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ വൈറസ് ഉണ്ടായത് ഈ മാർക്കറ്റിൽ, ആ കുപ്രസിദ്ധ വെറ്റ് മാർക്കറ്റ് വീണ്ടും തുറന്നു; ഞെട്ടലോടെ ലോകം