Webdunia - Bharat's app for daily news and videos

Install App

ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിക്ക് കൊവിഡ്, പ്രതിയെ കൊണ്ടുവന്ന തിഹാർ ജയിലിൽ അതീവ ജാഗ്രത

Webdunia
തിങ്കള്‍, 11 മെയ് 2020 (20:08 IST)
രാജ്യത്ത് കൊവിഡ് രോഗം പകരുന്നതിനിടെ ഡൽഹിയിലെ തിഹാർ ജയിൽ അധികൃതരും ആശങ്കയിൽ. ഒരു ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ഒരാളെ തിഹാർ ജയിലിലെ രണ്ടാം നമ്പർ ജയിലിൽ എത്തിച്ചിരുന്നു.രാതിപ്പെട്ട പെണ്‍കുട്ടിക്ക് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതാണ് ജയിൽ അധികൃതരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
 
ബലാത്സംഗകേസിലെ പ്രതിയെിതിനെ തുടർന്ന് കൊവിഡ് പരിശോധനയ്‌ക്ക് വിധേയനാക്കി. ഇയാളുടെ ഫലം ഇതുവരെയും വന്നിട്ടില്ല.ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടാല്‍ ഇയാള്‍ക്കൊപ്പം സെല്ലില്‍ അടച്ചിരുന്നവര്‍ അടക്കമുള്ളവര്‍ക്കും കോവിഡ് 19 ബാധിക്കാന്‍ സാധ്യതയുണ്ട്.കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ ബിഹാറിലെ കുപ്രസിദ്ധ മാഫിയ തലവന്‍ ഷഹാബുദ്ദീന്‍ എന്നിവരെയും തിഹാറിലെ രണ്ടാം നമ്പർ ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്.
 
കോവിഡ് 19 സംശയിക്കുന്ന പ്രതിയുമായി ഇവരൊന്നും നേരിട്ട് ഇടപഴകിയിട്ടില്ലെന്നാണ് സൂചന.അതേസമയം കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കല്‍ അടക്കമുള്ളവ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജയില്‍  അധികൃതര്‍ പറഞ്ഞു. പുതുതായി വരുന്നവരെ കൊവിഡ് 19 പരിശോധനയ്‌ക്ക് വിധേയരാക്കാനും തീരുമാനമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments