Webdunia - Bharat's app for daily news and videos

Install App

ഭൂമിയിലല്ലെ ലോക്ക്‌ഡൗണുള്ളു, കല്യാണം ആകാശത്ത് വെച്ചാകാമല്ലോ, കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മധുര ദമ്പതിമാരുടെ കല്യാണം

Webdunia
തിങ്കള്‍, 24 മെയ് 2021 (13:51 IST)
വിവാഹം സ്വർഗത്തിൽ വെച്ച് നടക്കുന്നുവെന്ന ഒരു ചൊല്ല് നമ്മുടെ നാട്ടിൽ ഏറെ കാലമായിട്ടുണ്ട്. ഇപ്പോളിതാ കൊവിഡിനും ലോക്ക്ഡൗണിനുമെല്ലാം ഇടയിൽ ആകാശത്ത് വെച്ച് നടന്നൊരു വിവാഹമാണ് സോഷ്യൽമീഡിയയയിൽ വൈറലാകുന്നത്. മെയ് 23നായിരുന്നു ആകാശത്ത് വെച്ചുള്ള വിവാഹം നടന്നത്. മധുരയിൽ നിന്ന് തൂത്തുക്കുടിയിലേക്ക് വിവാനം ചാർട്ട് ചെയ്താണ് ആകാശത്തുവച്ചുള്ള വിവാഹം നടന്നത്.
 
കൊവിഡ് മൂലമുള്ള നിയന്ത്രണങ്ങളെ തുടർന്നാണ് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും കൂടിയ വിഹാഹം ആകാശത്ത് വെച്ച് നടത്തിയത്. മധുര സ്വദേശികളായ രാകേഷും ദീക്ഷണയുമായണ് വരനും വധുവും. 130 പേരാണ് ചാർട്ടേഡ് വിമാനത്തിൽ വെച്ച് നടന്ന വിവാഹത്തിൽ പങ്കെടുത്തത്.
 
തമിഴ്നാട് സർക്കാർ ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടിയിരുന്നെങ്കിലും മെയ് 23ന് നിയന്ത്രണത്തിൽ ഇളവ് നൽകിയിരുന്നു. ഒരു സ്വകാര്യ ചടങ്ങിൽ വച്ച് രാകേഷും ദീക്ഷണയും വിവാഹിതരായിരുന്നെങ്കിലും തമിഴ്നാട് സർക്കാർ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും പങ്കെടുപ്പിച്ച് വിമാനത്തിൽ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. ചടങ്ങിൽ പങ്കെടുത്ത 130 പേരും തങ്ങളുടെ ബന്ധുക്കൾ ആണെന്നും എല്ലാവരും ആ‍ർടിപിസിആ‍ർ ടെസ്റ്റ് നടത്തി നെ​ഗറ്റീവ് ആണെന്നും ദമ്പതികൾ അവകാശപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

ഇന്ത്യയുടെ 297 പുരാവസ്തുക്കള്‍ തിരിച്ചുതരുമെന്ന് മോദിയോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

അടുത്ത ലേഖനം
Show comments