Webdunia - Bharat's app for daily news and videos

Install App

പ്രധാനമന്ത്രിയെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല, മാധ്യമപ്രവർത്തകൻ വിനോദ് ഭുവക്കെതിരായ രാജ്യദ്രോഹകേസ് റദ്ദാക്കി സുപ്രീം കോടതി

Webdunia
വ്യാഴം, 3 ജൂണ്‍ 2021 (13:07 IST)
പ്രധാനമന്ത്രിക്കെതിരായ വിമർശനം രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. മാധ്യമപ്രവർത്തകർക്ക് രാജ്യദ്രോഹ കേസിൽ നിന്ന് സംരക്ഷണം വേണമെന്നും കോടതി നിർദ്ദേശിച്ചു. മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കികൊണ്ടാണ് കോടതിയുടെ പ്രസ്‌താവന.
 
സുപ്രീംകോടതിയുടെ കേദാർ സിംഗ് കേസിലെ വിധിപ്രകാരമുള്ള സംരക്ഷണം നല്കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മരണങ്ങളും ഭീകരാക്രമണങ്ങളും വോട്ടിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന് നേരത്തെ ഒരു പരിപാടിക്കിടെ ദുവെ പരാമർശിച്ചിരുന്നു. ഇതിനെതിരെ ഹിമാചൽ പ്രദേശിലെ ഒരു ബിജെപി നേതാവാണ് പരാതി നൽകിയത്. 
 
രാജ്യദ്രോഹകുറ്റവും ദുവക്കെതിരെ ചുമത്തിയിരുന്നു.രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളുൾപ്പെടുന്ന വിധി കേദാർ സിംഗ് കേസിൽ നടത്തിയിരുന്നുവെന്നും വിമർശനത്തിന്റെ പേരിൽ രാജ്യദ്രോഹം ചുമത്താനാകില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. മാധ്യമ പ്രവർത്തകരുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള സുപ്രധാനമായ വിധിയാണ് ഇന്ന് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തഹസില്‍ദാര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണം; റവന്യൂവകുപ്പിന് അപേക്ഷ നല്‍കി നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സവാള വില; കിലോയ്ക്ക് 88 രൂപ!

സിപിഎം തനിക്കെതിരെ എടുത്ത നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി പിപി ദിവ്യ

ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല, ശ്രീധരനു കിട്ടിയ വോട്ട് ബിജെപിക്കും; പാലക്കാട് പിടിക്കാമെന്ന് സിപിഎം

ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍

അടുത്ത ലേഖനം
Show comments