Webdunia - Bharat's app for daily news and videos

Install App

കാത്തിരിപ്പിനൊടുവില്‍ രാഷ്‌ട്രീയ പ്രവേശനത്തെക്കുറിച്ച് ര​ജ​നീകാ​ന്ത് നിലപാട് വ്യക്തമാക്കി

ബിജെപിയും കോണ്‍ഗ്രസും നിരാശപ്പെടേണ്ടിവരും; രാഷ്‌ട്രീയപ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി ര​ജ​നീകാ​ന്ത്

Webdunia
തിങ്കള്‍, 15 മെയ് 2017 (12:44 IST)
ചര്‍ച്ചകളും ആശങ്കകളും നിലനില്‍ക്കെ രാ​ഷ്ട്രീ​യ​ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച കാര്യത്തില്‍ പരോക്ഷമായ നിലപാടുമായി സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നീകാ​ന്ത് രംഗത്ത്. ഞാ​ന്‍ ഒ​രു ന​ട​നാ​ണ്. ദൈ​വ​ഹി​ത​വും അ​താ​ണ്. ഭാ​വി​യി​ല്‍ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ രാഷ്‌ട്രീയത്തിലേക്ക് എത്തിയാല്‍ അഴിമതിക്കാരെ അ​ടു​പ്പി​ക്കി​ല്ല. അത്തരക്കാരെ അകറ്റി നിര്‍ത്തുന്നതിനാകും മുന്‍‌ഗണന നല്‍കുക. ഇപ്പോഴുള്ള ഒരു രാഷ്‌ട്രീയ പാര്‍ട്ടിയേയും പിന്തുണയ്‌ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രജനി പറഞ്ഞു.

21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു രാഷ്‌ട്രീയപാര്‍ട്ടിക്ക് പിന്തുണ നല്‍കി സംസാരിക്കേണ്ടി വന്നു. തെരഞ്ഞെടുപ്പില്‍ അവര്‍ ജയം നേടുകയും ചെയ്‌തു. എന്നാല്‍, അതിനു ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും എന്റെ പേര് വലിച്ചിഴയ്‌ക്കപ്പെടുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് ആര്‍ക്കും പിന്തുണ നല്‍കില്ലെന്ന് തെരഞ്ഞെടുപ്പ് കാലത്ത് താന്‍ അറിയിക്കുന്നതെന്നും സ്റ്റൈ​ൽ മ​ന്ന​ൻ പറഞ്ഞു.

എ​ട്ട് വ​ര്‍​ഷ​ത്തെ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ആ​രാ​ധ​ക​രു​മാ​യി ന​ട​ത്തി​യ കൂ​ടി​കാ​ഴ്ച​യി​ലയിരുന്നു രജനീ കാന്ത് ഇക്കാര്യം പറഞ്ഞത്.

നേരത്തെ ബിജെപിയടക്കമുള്ള രാഷ്‌ട്രീയപാര്‍ട്ടികള്‍ രജനീകാന്തിനെ ഒപ്പം നിര്‍ത്താന്‍ നീക്കം നടത്തിയിരുന്നുവെങ്കിലും അദ്ദേഹം വിഷയത്തില്‍ നിലപാടറിയിച്ചില്ല. അതിനിടെ അഖിലേന്ത്യാ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായ നഗ്‍മ ചെന്നൈയിലെ വസതിയിലെത്തി താരവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

യു എസ് അരോഗ്യസെക്രട്ടറിയായി വാക്സിൻ വിരുദ്ധനായ കെന്നഡി ജൂനിയർ, വിമർശനവുമായി ആരോഗ്യ പ്രവർത്തകർ

മണ്ഡലകാല തീര്‍ഥാടനത്തിന് നാളെ തുടക്കം; ഇന്നുവൈകുന്നേരം ശബരിമല നടതുറക്കും

ഡൽഹിയിൽ സ്ഥിതി രൂക്ഷം, നിർമാണങ്ങൾ നിരോധിച്ചു, ബസുകൾക്ക് നിയന്ത്രണം, കഴിയുന്നതും പുറത്തിറങ്ങരുതെന്ന് നിർദേശം

ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നമുക്ക് എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാകും

അടുത്ത ലേഖനം
Show comments