Webdunia - Bharat's app for daily news and videos

Install App

പൗരത്വ നിയമഭേദഗതി നടപ്പിലാക്കാൻ സംസ്ഥാനങ്ങൾക്ക് പൂർണ ബാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

അഭിറാം മനോഹർ
വെള്ളി, 13 ഡിസം‌ബര്‍ 2019 (18:29 IST)
ലോകസഭയിലും അതിന് ശേഷം രാജ്യസഭയിലും പൗരത്വഭേദഗതി ബിൽ നടപ്പിലായതോടെ വലിയ തരത്തിലുള്ള പ്രക്ഷോഭമാണ് ഇന്ത്യയിലുടനീളം നടക്കുന്നത്. കേന്ദ്ര സർക്കാറിന്റെ പൗരത്വബിൽ കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും നിയമപരമായി സാധിക്കില്ലെന്ന് ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം നിയമം നട്അപ്പിലാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. പൗരത്വം നൽകുന്നത് കേന്ദ്ര സർക്കാറിന്റെ അധികാരപരിധിയിലുള്ള കാര്യമായതിനാൽ സംസ്ഥാനങ്ങൾക്ക് അതിൽ ഇടപെടാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
 
നിയമം നടപ്പിലാക്കാൻ സംസ്ഥാനങ്ങൾ വിസമ്മതിച്ചാൽ സർക്കാറിനെ പിരിച്ചുവിടുന്നതടക്കമുള്ള നിയമനടപടികൾ കേന്ദ്രത്തിന് സ്വീകരിക്കാൻ കഴിയും. നിലവിൽ കേരള മുഖ്യമന്ത്രിയായ പിണറായി വിജയൻ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് എന്നിവരാണ് പൗരത്വബിൽ നടപ്പാക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഇല്ലാതാക്കുന്നതാണ് ബില്ലെന്നും അതുകൊണ്ട് കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു പിണറായി വിജയന്റെ പ്രസ്ഥാവന.
 
മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കാനുള്ള തീരുമാനം ബംഗാളിൽ നടപ്പില്ലെന്ന് മമതാ ബാനർജിയും വ്യക്തമാക്കി. സമാന അഭിപ്രായമാണ് പഞ്ചാബ് മുഖ്യമന്ത്രിയും പങ്കുവെച്ചത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥും നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇതുവരെയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments