Webdunia - Bharat's app for daily news and videos

Install App

ജയലളിതയുടെ മരണം വേണ്ടപോലെ അന്വേഷിച്ചാല്‍ ശശികല ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും: എം കെ സ്റ്റാലിന്‍

ജയലളിതയുടെ മരണത്തിന് ഉത്തരവാദി ശശികലയാണെന്ന് സ്റ്റാലിന്‍

Webdunia
വ്യാഴം, 23 ഫെബ്രുവരി 2017 (10:25 IST)
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ വീണ്ടും പൊട്ടിത്തെറി. ജയലളിതയുടെ മരണത്തിന് വി കെ ശശികലയാണ് ഉത്തരവാദിയെന്ന തുറന്നു പറച്ചില്‍ നടത്തിയാണ് ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍ രംഗത്തെത്തിയിരിക്കുന്നത്. ജയലളിതയുടെ മരണം ശരിയായ രീതില്‍ അന്വേഷിച്ചാല്‍ ശശികല ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സ്റ്റാലിന്‍ പറഞ്ഞു.  
 
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ശശികലയ്‌ക്കെതിരെ മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജയലളിതയുടെ മരണം വേണ്ട വിധത്തില്‍ അന്വേഷിക്കുകയാണെങ്കില്‍, ഇപ്പോള്‍ നാല് വര്‍ഷം ജയിലില്‍ കിടക്കുന്ന ആള്‍ക്ക് ജീവപര്യന്തം ജയിലില്‍ കിടക്കാമെന്നാണ് ശശികലയുടെ പേരെടുത്തുപറയാതെ സ്റ്റാലിന്‍ പറഞ്ഞത്.  
 
ശശികലയുടെ ബിനാമി ഭരണമാണ് ഇപ്പോള്‍ തമിഴ്നാട്ടില്‍ നടക്കുന്നതെന്നും സ്റ്റാലിന്‍ ആരോപിച്ചു. ജയലളിതയുടെ മരണത്തിന് പിന്നില്‍ ശശികലയാണ് എന്ന് സ്വന്തം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ പിഎച്ച് പാണ്ഡ്യനും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പോയസ് ഗാര്‍ഡനില്‍ വലിയ വാക്കുതര്‍ക്കം നടന്നതായും പാണ്ഡ്യന്‍ പറഞ്ഞിരുന്നു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments