Webdunia - Bharat's app for daily news and videos

Install App

ശശികലയെ വാഴിക്കില്ല? കളത്തിൽ നേരിട്ടിറങ്ങി സ്റ്റാലിൻ, ചിന്നമ്മയ്ക്കെതിരെ മറ്റൊരു ശശികലയും!

ശശികലക്കെതിരെ നീക്കം ശക്തം; സ്​റ്റാലിൻ രാഷ്​ട്രപതിയെ കാണും

Webdunia
ചൊവ്വ, 7 ഫെബ്രുവരി 2017 (10:09 IST)
തമിഴ്​നാട്​ മുഖ്യമന്ത്രിയായി ശശികല സത്യപ്രതിജ്​ഞ ചെയ്യുന്നതിനെതിരെ മുഖ്യപ്രതിപക്ഷമായ ഡി എം കെ ശക്തമാക്കി. മുഖ്യമന്ത്രി ആകാനുള്ള എല്ലാ ഒരുക്കങ്ങളും ശശികല ഇന്നലെ നടത്തിയിരുന്നതാണ്. എന്നാൽ അനധികൃതസ്വത്ത് സമ്പാദന കേസ് ഒരിടിത്തീ പോലെയാണ് ചിന്നമ്മയുടെ മുന്നിലേക്ക് വന്നത്. ഈ സാഹചര്യത്തിൽ ശശികലയുടെ സത്യപ്രതിജ്​ഞ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്.
 
എന്നാൽ ശശികല‌യുടെ സത്യപ്രതിജ്ഞ തടയണമെന്ന് ആവശ്യപ്പെട്ട് പാർട്ടി വർക്കിങ്​ പ്രസിഡൻറായ എം കെ സ്​റ്റാലിൻ രാഷ്​ട്രപതി പ്രണബ് മുഖർജിയെ കാണും. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചക്ക് സ്റ്റാലിൻ സമയം തേടി. കൂടാതെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെയും സ്റ്റാലിൻ കാണുന്നുണ്ട്.
 
ശശികലക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ അടുത്തയാഴ്ച വിധി പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി കർണാടകയുടെ അഭിഭാഷകനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ശശികലക്കെതിരെ വിധിയുണ്ടായാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവരും. ഇത് തമിഴ്നാട്ടിൽ ഭരണസ്തംഭനത്തിന് വഴിവെക്കാനാണ് സാധ്യത.
 
ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ ഡി എം കെ പുറത്താക്കിയ എം പി ശശികല പുഷ്​പയും രംഗത്തെത്തിയിട്ടുണ്ട്​. ക്രിമിനല്‍ പശ്ചാത്തലമുള്ള ശശികലയെ മുഖ്യമന്ത്രിയാകുന്നതിനെ എതിർത്ത് പ്രധാനമന്ത്രി ശശികല പുഷ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തമിഴ്നാട് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിനും കത്തയച്ചിട്ടുണ്ട്. ജയലളിതയുടെ വേലക്കാരി എന്നതിലുപരി ശശികലക്ക് എന്ത് യോഗ്യതയാണുള്ളതെന്ന്​ നടി രഞ്ജിനി  ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്​തു.
 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments