തൃണമൂൽ കോൺഗ്രസ് നേതാവ് നൽകിയ അപകീർത്തി കേസിൽ ഹാജരാകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായ്‌ക്ക് പശ്ചിമബംഗാൾ കോടതിയുടെ സമൻസ്. തൃണമൂൽ കോൺഗ്രസ് നേതാവും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി നൽകിയ അപകീർത്തികേസിൽ ഹാജരാകാനാണ് കോടതിയുടെ സമൻസ്.
2018 ഓഗസ്റ്റ് 11ന് നടന്ന റാലിക്കിടെ അമിത് ഷാ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. കേന്ദ്രസർക്കാർ ബംഗാളിലെ ഗ്രാമീണർക്കായി നൽകിയ പണം അനന്തരവന് സമ്മാനമായി നൽകിയെന്ന പരാമർശമാണ് പരാതിയിൽ ചൂണ്ടികാണിക്കുന്നത്.