Webdunia - Bharat's app for daily news and videos

Install App

ഡങ്കിപ്പനി ബാധിച്ച് ഏഴുവയസ്സുകാരി മരിച്ചു; ആശുപത്രി അധികൃതർ കുട്ടിയുടെ വീട്ടുകാർക്കു നൽകിയത് 18 ലക്ഷം രൂപയുടെ ബില്‍ !

ഡങ്കിപ്പനി ബാധിച്ച് ഏഴുവയസ്സുകാരി മരിച്ചു; ആശുപത്രി ബിൽ 18 ലക്ഷം!

Webdunia
ചൊവ്വ, 21 നവം‌ബര്‍ 2017 (11:13 IST)
ഡങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ഏഴുവയസ്സുകാരി മരിച്ചതിനു പിന്നാലെ വീട്ടുകാർക്കു ഭീമമായ തുകയുടെ ബിൽ നൽകി ആശുപത്രി. 15 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ കിടന്ന ശേഷമായിരുന്നു പെൺകുട്ടി മരിച്ചത്. തുടര്‍ന്നാണ് 18 ലക്ഷത്തിലേറെ രൂപയുടെ ബില്‍ ഹരിയാനയിലെ ഗുരുഗ്രാം ഫോർട്ടിസ് ആശുപത്രി അധികൃതർ കുട്ടിയുടെ വീട്ടുകാർക്കു നൽകിയത്.
 
ആദ്യ സിങ് എന്ന പെൺകുട്ടിയാണ് പനി ബാധിച്ച് മരിച്ചത്. ‌ഡോപ്‌ഫ്ലോട്ട് എന്ന ട്വിറ്റർ ഉപയോക്താവാണ് ആശുപത്രിയുടെ ഈ നടപടി പുറത്തുകൊണ്ടുവന്നത്. ഈ പോസ്റ്റ് ട്വിറ്ററിൽ വൈറലായതോടെ കേന്ദ്ര ആരോഗ്യമന്ത്രി വിഷയത്തിൽ ഇടപെട്ടു. തന്റെ സഹപാഠിയുടെ മകളാണു മരിച്ചതെന്നു പറഞ്ഞ ‌ഡോപ്‌ഫ്ലോട്ട്, കുട്ടിയെ പരിചരിക്കാൻ 2700 കയ്യുറകൾ ഉപയോഗിച്ചതിനു ബില്ലിൽ പണം വാങ്ങിയെന്ന കാര്യവും പറയുന്നു.
 
അതേസമയം, കുട്ടി രക്ഷപ്പെടില്ലെന്നു ഡോക്ടർമാർക്ക് അറിയാമായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഐസിയുവിൽ കിടത്തിയ കുട്ടിയുടെ മസ്തിഷ്കത്തിലെ കോശങ്ങൾ നശിച്ച കാര്യം ഡോക്ടര്‍മാര്‍ക്ക് ബോധ്യമായിട്ടും പരിശോധിക്കാൻ അവര്‍ തയാറായില്ല. തന്റെ നിർബന്ധത്തിലാണു പിന്നീട് ആശുപത്രി അധികൃതർ എംആര്‍ഐ പരിശോധന നടത്തിയതെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കി
 
അതേസമയം, എല്ലാ മെഡിക്കൽ പ്രൊട്ടോക്കോളുമനുസരിച്ചാണ് കുട്ടിയെ പരിശോധിച്ചതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഡെങ്കിപ്പനി ബാധിച്ച പെൺകുട്ടിക്കു പിന്നീടു ഡെങ്കി ഷോക്ക് സിൻഡ്രോമും ബാധിച്ചു. ഐവി ഫ്ലൂയിഡുകളും മറ്റു ജീവൻരക്ഷാ ഉപകരണങ്ങളും വഴിയാണു ജീവൻ നിലനിർത്തിയിരുന്നത്. പ്ലേറ്റ്‌ലെറ്റ് കൗണ്ട് അകാരണമായി കുറഞ്ഞതാണു മരണകാരണമെന്നും ആശുപത്രിയുടെ വൃത്തങ്ങള്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

അടുത്ത ലേഖനം
Show comments