Webdunia - Bharat's app for daily news and videos

Install App

കിടക്ക പങ്കിട്ടാല്‍ ലോണും ആനുകൂല്യങ്ങളും; ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ബാങ്ക് മാനേജർക്കെതിരെ വീട്ടമ്മയുടെ പരാതി

ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ബാങ്ക് മാനേജർക്കെതിരെ വീട്ടമ്മയുടെ പരാതി

Webdunia
ശനി, 23 ജൂണ്‍ 2018 (19:21 IST)
ലോണിന് അപേക്ഷ നല്‍കിയ വീട്ടമ്മയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ബാങ്ക് മാനേജർക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ ബുൽധാന ‍‍ജില്ലയിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മാനേജർ രാജേഷ് ഹിവാസിനെതിരെയാണു വീട്ടമ്മ പൊലീസിൽ പരാതി നൽകിയത്.

വ്യാഴാഴ്ച രാവിലെയാണു  കാർഷിക വായ്പ അനുവദിക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മയും ഭര്‍ത്താവും ബാങ്കില്‍ എത്തി രാജേഷിനെ കണ്ടത്. സംസാരത്തിനിടെ ലോണിന്റെ ആവശ്യത്തിനായിട്ടാണെന്ന് പറഞ്ഞ് ഇയാള്‍ വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ വാങ്ങി.

ബാങ്കില്‍ നിന്നും മടങ്ങിയതിനു പിന്നാലെ രാജേഷ് യുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ലൈംഗിക ബന്ധത്തിനു ന്നിര്‍ബന്ധിക്കുകയും ചെയ്‌തു. മറുപടി ലഭിക്കാതെ വന്നതോടെ വെള്ളിയാഴ്‌ച രാവിലെ രാജേഷ് ബാങ്കിലെ പ്യൂണിനെ വീട്ടമ്മയുടെ വീട്ടിലേക്ക് അയച്ചു.

മാനേജര്‍ക്കൊപ്പം കിടക്ക പങ്കിട്ടാല്‍ ലോണ്‍ ശരിയാകുമെന്നും ഇതുകൂടാതെ മറ്റു ആനുകൂല്യങ്ങളും ലഭിക്കുമെന്നു പ്യൂണ്‍ പറഞ്ഞു. സംഭാഷണം ഫോണില്‍ റെക്കോര്‍ഡ് ചെയ്‌ത വീട്ടമ്മ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ചതോടെ മാനേജരും പ്യൂണും ഒളിവില്‍ പോയി. ഇരുവര്‍ക്കുമായി തിരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹപ്രവര്‍ത്തക വേഷം മാറുമ്പോള്‍ ശുചിമുറിയില്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; തിരുവനന്തപുരം സ്വദേശി പിടിയില്‍

തൃശൂര്‍ പൂരം അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ മറുപടി; എന്‍ആര്‍ഐ സെല്‍ ഡി.വൈ.എസ്.പി സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

അടുത്ത ലേഖനം