Webdunia - Bharat's app for daily news and videos

Install App

മകളെയും കൊച്ചുമകളെയും തിരിച്ചെത്തിക്കണം: ഐസിസിൽ ചേർന്ന ആയിഷയുടെ പിതാവ് സുപ്രീം കോടതിയിൽ

Webdunia
തിങ്കള്‍, 2 ഓഗസ്റ്റ് 2021 (18:42 IST)
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി രാജ്യം വിട്ട ആയിഷയെയും കൊച്ചുമകളെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രീംകോടതിയെ സമീപിച്ചു. അഫ്‌ഗാനിസ്ഥാനിൽ തടവിൽ കഴിയുന്ന ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലെത്തിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഐഎസിൽ ചേർന്ന ഭർത്താവിനോടൊപ്പമായിരുന്നു ആയിഷ രാജ്യം വിട്ടത്.
 
അഫ്ഗാനിസ്ഥാനിൽ വെച്ച് ഭർത്താവ് കൊല്ലപ്പെട്ടതോടെ ആയിഷയും കുഞ്ഞുമടക്കം കേരളത്തിൽ നിന്ന് പോയ സ്ത്രീകളെല്ലാം ജയിലിലാണ്. അമേരിക്കൻ സൈന്യം കൂടി അഫ്‌ഗാനിസ്ഥാനിൽ നിന്നും പിൻമാറിയതോടെയാണ് രാജ്യം ഇടപെടണം എന്ന് ആവശ്യപ്പെട്ട് സെബാസ്റ്റ്യൻ സേവ്യർ ഹർജി നൽകിയിരിക്കുന്നത്. 
 
എൻഐഎ‌യുടെ യുഎ‌പിഎ‌ കേസിൽ പ്രതിയാണ് ആയിഷ.  2016 ൽ അഫ്ഗാനിസ്ഥാനുമായി കുറ്റവാളികളെ കൈമാറാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുള്ളതിനാൽ ഇരുവരെയും തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിൽ സെബാസ്റ്റ്യൻ സേവ്യർ ആവശ്യപ്പെട്ടിരിക്കുന്നത്. 2011 മെയ് മാസത്തിലാണ് സോണിയ സെബാസ്റ്റ്യൻ ഭർത്താവായ അബ്ദുൾ റഷീദിനൊപ്പം പോയത്. 2013 ഒക്ടോബർ 26 നായിരുന്നു മകൾ സാറയുടെ ജനനം. 2016ലാണ് ഇവരെല്ലാം ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി രാജ്യം വിട്ട‌ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments