ഡൽഹി: രാജ്യ തലസ്ഥാനമായ ഡെൽഹിയിലെ വസീറാബാദിൽ നോര്‍ത്ത് എംസിഡി ബോയ്സ് സ്‌കൂളിൽ കുട്ടികളെ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ വേർതിരിച്ചിരുത്തുന്നതായി പരാതി. സ്കൂളിലെ ഒരു വിഭാഗം അധ്യാപകർ തന്നെയാണ് പരാതി ഉന്നയിച്ച രംഗത്തെത്തിയിരിക്കുന്നത്.
സ്കൂളിൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യർത്ഥികളുടെ ഹാജർ രേഖപ്പെടുത്തുന്നതും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലാണെന്നും അധ്യാപകർ ആരോപിക്കുന്നു. എന്നാൽ അധ്യാപരുടെ വാദത്തെ സ്കൂൾ അധികൃതർ നിഷേധിച്ചു.
‘ചില വിദ്യാർത്ഥികൾ സസ്യ ബുക്കുകളാണ്. ചിലർ മാംസം കഴിക്കുന്നവരും. അതിനാൽ എല്ലാ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും താൽപര്യം സംരക്ഷികുക്ക മാത്രമാണ് ചെയ്യുന്നത്‘ എന്ന വിചിത്ര ന്യായീകരനമാണ് സ്‌കൂള്‍ ചുമതലയുള്ള സി ബി സിങ് സെഹ്രാവാത് പറയുന്നത്.
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനു വേണ്ടിയാണ് സെക്ഷനുകൾ തിരിച്ചിരിക്കുന്നത് എന്നും സ്കൂൾ അധികൃതർ ന്യായീകരിക്കുന്നു. അതേസമയം സി ബി സിങ് സെഹ്രാവാത് ചുമതല ഏറ്റെടുത്തതിനു ശേഷമാണ് ഇത്തരത്തിൽ കുട്ടികളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ മാറ്റിയിരുത്താൻ തുടങ്ങിയത് എന്ന് അധ്യാപകർ പറഞ്ഞു.