Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 1 നവം‌ബര്‍ 2024 (20:00 IST)
പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പിന്റെ അളവ് കുറച്ചാല്‍ മൂന്നുലക്ഷത്തോളം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനും 1.7 മില്യണ്‍ പുതിയ ഹൃദ്രോഹികളെ തടയാനും സാധിക്കുമെന്ന് പഠനം. ലോകാരോഗ്യ സംഘടന പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പിന്റെ അളവിന് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ അടുത്ത് നടന്ന പഠനത്തില്‍ ഇന്ത്യയിലെ പാക്ക് ചെയ്ത ഭക്ഷണങ്ങളിലാണ് ഉപ്പു കൂടുതലായി ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുള്ളത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം ഒരു വ്യക്തി ഒരു ദിവസം 5 ഗ്രാമില്‍ കുറവ് മാത്രമേ സോഡിയം കഴിക്കാന്‍ പാടുള്ളു. കൃത്യമായി പറഞ്ഞാല്‍ രണ്ട് ഗ്രാം മാത്രമേ കഴിക്കാന്‍ പാടുള്ളൂ എന്നാണ് കണക്ക്. ഈ അളവില്‍ കൂടുതല്‍ കഴിക്കുകയാണെങ്കില്‍ അത് ഹൃദയാരോഗ്യത്തെയും വൃക്കകളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുകയും മരണത്തിനു തന്നെ കാരണമാവുകയും ചെയ്യുന്നു. 
 
ഉപ്പ് കൂടുതലായി ഉപയോഗിച്ചുള്ള ഭക്ഷണങ്ങളുടെ രുചി ഒരിക്കല്‍ അറിഞ്ഞാല്‍ പിന്നെ അത് കുറയ്ക്കാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും. ഇന്ത്യയിലെ മരണങ്ങളുടെ പ്രധാന കാരണങ്ങള്‍ ഹൃദയം, വൃക്ക എന്നിവയുടെ തകരാറുകള്‍ ആണ്. ഇതിന് പ്രധാന കാരണം സോഡിയത്തിന്റെ അമിതമായ ഉപയോഗവും. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ സോഡിയത്തിന്റെ ഉപയോഗത്തിന് ശരിയായ മാനദണ്ഡങ്ങള്‍ സ്വീകരിക്കുകയും അത് ശരിയായി നടപ്പിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ലോക ആരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ആരോഗ്യ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ