Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

SSLC Result 2024 Live Updates

എ കെ ജെ അയ്യര്‍

, വെള്ളി, 1 നവം‌ബര്‍ 2024 (18:25 IST)
തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവ ണത്തെ എസ്.എസ് എൽ.സി പരീക്ഷ 2025 മാർച്ച് മൂന്നു മുതൽ 26 വരെ നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി യാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
 
പരീക്ഷ അതത് ദിവസം രാവിലെ 9.30 ന് ആരംഭിക്കും. ഫല പ്രഖ്യാപനം മേയ് മൂന്നാം വാരത്തിനു മുമ്പ് നടത്തും. ഇത്തവണ 428951 വിദ്യാർത്ഥികളാണ് SSLC പരീക്ഷയ്ക്ക് രണ്ടിസ്റ്റർ ചെയ്തിരിക്കുന്നത്. മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെ നടത്തും.
 
ഇത്തവണത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പൊതുപരീക്ഷ മാർച്ച് 6 മുതൽ 29 വരെ 9 ദിവസങ്ങളിലായി നടത്തും. മൂല്യനിർണയ ക്യാമ്പ് ഏപ്രിൽ 8 ന് ആരംഭിച്ച് 28 ന് അവസാനിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍