ശബരിമലയിലെ സ്ഥിതികൾ വഷളാകുന്നു. സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് പൊലീസിന്റെ ശക്തമായ മുന്നറിയിപ്പിനടയിലും പ്രതിഷേധം നടത്തി പൊലീസിനെ വെല്ലുവിളിച്ച നൂറോളം പേരെ ശബരിമലയില്‍ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തുനീക്കി.
ദര്‍ശനം നടത്തി തങ്ങാന്‍ അനുവദിക്കില്ലെന്ന് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നതാണ്. സുരക്ഷയെ കരുതിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചതാണ്. എന്നാൽ, നടയടച്ചതോടെ അപ്രതീക്ഷിതമായി നൂറോളം ആളുകളെത്തി പ്രതിഷേധം ആരംഭിക്കുകയായിരുന്നു.
മാളികപ്പുറത്തു വിരിവയ്ക്കാന്‍ അനുവദിക്കാതെ പൊലീസ് ഭക്തരെ തടഞ്ഞുവെന്നാണ് പ്രതിഷേധക്കാര്‍ പറയുന്ന ന്യായം. ഹരിവരാസനം പാടി നടയടച്ചതിനു ശേഷവും പ്രതിഷേധം തുടര്‍ന്നതോടെയാണ് ഇവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയത്.
അറസ്റ്റ് ചെയ്തവര്‍ക്കെതിരെ പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തും.