Webdunia - Bharat's app for daily news and videos

Install App

ശബരിമല ബില്ല് എൻ കെ പ്രേമചന്ദ്രൻ ലോക്‍സഭയില്‍ അവതരിപ്പിച്ചു; ലഭിച്ചത് ഏകകണ്ഠമായി അനുമതി

Webdunia
വെള്ളി, 21 ജൂണ്‍ 2019 (17:29 IST)
ശബരിമലയിൽ യുവതീപ്രവേശനം തടയാനുള്ള സ്വകാര്യ ബിൽ എൻകെ പ്രേമചന്ദ്രന്‍ എംപി ലോക്‍സഭയില്‍ അവതരിപ്പിച്ചു. സഭ ഏകകണ്ഠമായാണ് ബിൽ അവതരിപ്പിക്കാനുള്ള അനുമതി നൽകിയത്.

ബിൽ ഈ മാസം 25 തീയതിയുള്ള നറുക്കെടുപ്പിൽ ഉൾപ്പെടുത്തും. തുടർന്ന് നറുക്കെടുക്കുകയാണെങ്കിൽ ജൂലായ് 12ന് ഇത് സംബന്ധിച്ച് ചർച്ച നടത്തും. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സ്ഥിതി ശബരിമലയിൽ തുടരണമെന്നാണ് ബില്ലിലെ ആവശ്യം.

ബില്ലിനുള്ള അവതരണാനുമതിയെ സഭയിലുണ്ടായിരുന്ന അംഗങ്ങളാരും എതിർത്തില്ല. 25ന്  നറുക്കെടുക്കുന്ന മൂന്നു ബില്ലുകളിലാണ് ലോക്‌സഭയില്‍ ചര്‍ച്ച നടക്കുക. ശബരിമലയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനു മുമ്പുള്ള സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പ്രേമചന്ദ്രന്‍ അവതരിപ്പിച്ച ശ്രീധര്‍മശാസ്താ ടെമ്പിള്‍ (സ്‌പെഷല്‍ പ്രൊവിഷന്‍) ബില്‍ 2019.

ലോക്സഭയിൽ ശബരിമല വിഷയം ഉന്നയിച്ച് ബിജെപി എംപി മീനാക്ഷി ലേഖി. ഭക്തരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമനിർമ്മാണം വേണമെന്ന് മീനാക്ഷി ലേഖി ശൂന്യവേളയിൽ ഉന്നയിച്ചു. എന്നാല്‍, ശബരിമല സംബന്ധിച്ച ബില്ലുകൾ പൂർണതയുള്ളതല്ലെന്നും വാർത്തകളിൽ ഇടം നേടാനാണ് ബില്ലായി വരുന്നതെന്നുമുള്ള മീനാക്ഷി ലേഖിയുടെ ആരോപണത്തെ പ്രേമചന്ദ്രൻ രൂക്ഷമായി വിമർശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments