Webdunia - Bharat's app for daily news and videos

Install App

പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

Webdunia
ചൊവ്വ, 1 ഡിസം‌ബര്‍ 2020 (09:24 IST)
ഡൽഹി: കേരളം ഉൾപ്പടെ അടുത്ത വർഷം ഏപ്രിൽ മെയ് മാാസങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിയ്കുന്ന സാംസ്ഥാനങ്ങളിൽ പ്രവാസി ഇന്ത്യക്കാർക്ക് ഇലക്‌ട്രോണിക് പോസ്റ്റൽ വോട്ട് സംവിധാനം ഏർപ്പെടുത്താൻ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രവാസികൾക്ക് ഇലക്ട്രിക് പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം ഒരുക്കുന്നതിന് സാങ്കേതികമായും ഭരണപരമായും തയ്യാറാണെന്ന് കമ്മീഷൻ നിയമ മന്ത്രാലയത്തെ അറിയിച്ചു.
 
ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനകം വോട്ട് ചെയ്യാൻ താൽപര്യപ്പെടുന്ന പ്രവാസികൾ റിട്ടേണിങ് ഓഫീസറെ വിവരം അറിയിയ്ക്കണം. ഇതോടെ റിട്ടേണിങ് ഓഫീസർ ബാലറ്റ് പേപ്പർ ഇ-മെയിൽ വഴി വോട്ടർക്ക് അയച്ചുനൽകും. ഇത് പ്രിന്റെടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം താമസിയ്ക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയുടെ സാക്ഷ്യപത്രത്തോടെ തിരികെ അയയ്ക്കണം.
 
എന്നാൽ ബാലറ്റ് പേപ്പർ മടക്കി അയയ്ക്കേണ്ടത് തപാൽ വഴിയാണോ, അതോ ഇന്ത്യൻ എംബസിയിൽ ഏൽപ്പിച്ചാൽ മതിയോ എന്നത് വ്യക്തമല്ല. ചീഫ് ഇലക്ട്രൽ ഓഫീസർമാർക്കായിരിയ്ക്കും പോസ്റ്റൽ വോട്ടുകൾ അതത് മണ്ഡലങ്ങളിൽ എത്തിയ്ക്കേണ്ടതിന്റെ ഉത്തരവദിത്വം. എന്നാൽ നിലവിൽ സർവീസ് വോട്ടർമാർക്ക് മാത്രമാണ് പോസ്റ്റൽ വോട്ട് രേഖപ്പെടുത്താനാവുക. 1961 ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തിൽ കേന്ദ്ര സർക്കാാർ ഭേദഗതി കൊണ്ടുവന്നാൽ മാത്രമേ പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ട് ബാധകമാകു. ഈ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പാർലമെന്റിന്റെ അംഗീകാരം ആവശ്യമില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments