Webdunia - Bharat's app for daily news and videos

Install App

രജനീകാന്ത് ബിജെപിയിലേക്കോ ?; തമിഴ്‌നാട് ഭരിക്കാന്‍ പുറംനാട്ടുകാരന്‍ വേണ്ടെന്ന് പ്രതിഷേധക്കാര്‍ - എതിര്‍പ്പുകള്‍ ശക്തമാകുന്നു

രാഷ്ട്രീയ പ്രവേശനം: രജനീകാന്തിന്‍റെ വസതിക്ക് മുന്നില്‍ പ്രതിഷേധം

Webdunia
തിങ്കള്‍, 22 മെയ് 2017 (15:39 IST)
ചലച്ചിത്ര താരം രജനീകാന്തിന്‍റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ താരത്തിന്‍റെ വീടിന് മുന്നിൽ പ്രതിഷേധം. തമിഴ് അനുകൂല സംഘടനയായ തമിഴ് മുന്നേറ്റ പടയുടെ നേതൃത്വത്തില്‍   പോയസ് ഗാര്‍ഡനിലെ രജനിയുടെ വസതിക്ക് മുന്നിലാണ് പ്രതിഷേധം നടന്നത്.

തമിഴ്‌നാട്ടുകാരനല്ലാത്ത രജനീകാന്ത് തമിഴ്‌നാട് ഭരിക്കാന്‍ ശ്രമിക്കേണ്ട എന്നാണ് സംഘടനയുടെ നിലപാട്.

സംഘടനാ നേതാവ് വീരലക്ഷ്മിയും മുപ്പത്തിയഞ്ചോളം പ്രവർത്തകരുമാണു പ്രതിഷേധവുമായെത്തിയത്. പ്രതിഷേധക്കാർ താരത്തിന്റെ കോലം കത്തിച്ചു. പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

കന്നഡിഗനായ രജനീകാന്ത് തമിഴ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെതിരെയാണ് പ്രതിഷേധം. സൂപ്പര്‍ താരത്തിന്റെ വീടിന് കനത്ത സുരക്ഷയൊരുക്കി.

കഴിഞ്ഞ ദിവസം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകൾ നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൂപ്പർതാരം ഉടൻ കൂടിക്കാഴ്ച നടത്തുമെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. ഇതോടെയാണ് വിവിധ തമിഴ്‌സംഘടനകള്‍ സ്‌റ്റൈല്‍ മന്നനെതിരെ രംഗത്തുവന്നത്.

രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള അമിത് ഷായുടേയും നിതിന്‍ ഗഡ്കരിയുടേയും പ്രസ്താവനകള്‍ താരത്തിന്റെ ബിജെപി പ്രവേശനത്തേ കുറിച്ചും സജീവ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments