രാജ്യത്ത് ട്രെയിൻ സർവിസ് പുനരാരംഭിച്ചതോടെ മണികൂറുകൾക്കുള്ളിൽ ബുകിങ് അര ലക്ഷത്തോളം കടന്നു, 16.15 കോടി രൂപയാണ് മണിക്കൂറുകൾക്കുള്ളിൽ റെയിൽവേയ്ക്ക് ലഭിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഓൺലൈൻ ബുക്കിങ് ആരംഭിച്ചത്. രാത്രി ഒൻപത് മണി ആയപ്പോഴേക്കും 54,000 ലധികം ടിക്കറ്റുകൾ നൽകിയതായും 30,000 ഓളം പിഎൻആർ നമ്പരുകൾ ജനറേറ്റ് ചെയ്തതായും റെയിൽവേ വ്യക്തമാക്കി.
82,317 യാത്രക്കാരാണ് വരും ദിവസങ്ങളിൽ യാത്രകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ശ്രാമിക് സർവീസുകൾ നേരത്തെ തന്നെ റെയിൽവേ ആരംഭിച്ചിരുന്നു. എന്നാൽ ഇന്നു മുതലാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് സ്പെഷ്യൽ സർവീസുകൾ ആരംഭിക്കുന്നത്, ഡൽഹിയിൽനിന്നും ഹൗറയിലേക്കാണ് ആദ്യ സർവീസ്. കേരലത്തിലേയ്ക്കുള്ള ആദ്യ ട്രെയിൻ നാളെ 11.25ന് പുറപ്പെടും.