Webdunia - Bharat's app for daily news and videos

Install App

ഹിന്ദുവും ഹിന്ദുത്വയും: രാഹുൽ പറഞ്ഞത് കോൺഗ്രസിന്റെ നിലപാട് കേരളത്തിലും പറയുമെന്ന് വി‌ഡി സതീശൻ

Webdunia
തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (13:06 IST)
ഇന്ത്യ ‌ഹിന്ദുക്കളുടെ രാജ്യമാണെന്നും ഏത് വിധേനയും അധികാരത്തിലെത്താൻ ആഗ്രഹിക്കുന്ന ഹിന്ദുത്വവാദികളുടേതല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞത് കോണ്‍ഗ്രസ് നിലപാട് തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി‌ഡി സതീശൻ. കേരളത്തിലും ഇതേ നിലപാട് തന്നെ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്നാണ് രാഹുല്‍ പറഞ്ഞത്. ഹിന്ദു എന്നത് ഒരു ജീവിത ക്രമമാണ്. ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയാണ്. ഞാൻ ഹിന്ദുമത വിശ്വാസിയും ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്ന ആളുമാണ്. അങ്ങനെയിരിക്കുമ്പോൾ മറ്റൊരു മതവിശ്വാസത്തെ ചോദ്യം ചെയ്‌താൽ ഞങ്ങൾ വിമർശിക്കും.

ഇതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ പൂര്‍ണ്ണമായ അര്‍ത്ഥം. ആ അര്‍ത്ഥത്തില്‍ തന്നെയാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. അതിനെ സംഘപരിവാറിന്റെ രീതിയിലാക്കാനൊന്നും ആരും ശ്രമിക്കേണ്ടതില്ലെന്നും കോൺഗ്രസിന്റെ നയം തന്നെയാണ് അതെന്നും സതീശൻ പറഞ്ഞു.
 
വിലക്കയറ്റത്തിനെതിരേ രാജസ്ഥാനിലെ ജയ്പുരില്‍ കോണ്‍ഗ്രസ് നടത്തിയ റാലിയില്‍ പ്രസംഗിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ ഹിന്ദുവും ഹിന്ദുത്വവാദിയും പ്രസ്താവന ഉണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments